11 April 2024 8:41 AM GMT
Summary
ബാങ്കിംഗ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനെക്കുറിച്ച് വിളിക്കുന്ന അജ്ഞത കോളുകളെ സൂക്ഷിക്കണമെന്നും ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്
കഴിഞ്ഞ ഒരു വർഷത്തിനിടെ ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് "ബാങ്കിംഗ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക" എന്ന വ്യാജേന പ്രവർത്തിച്ച 406 ഫോൺ തട്ടിപ്പ് കേസുകളിൽ 494 പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഇരകളുടെ സമ്പാദ്യങ്ങളും ബാങ്ക് അക്കൗണ്ടുകളും തട്ടിയെടുക്കാൻ ഇവർ വിവിധ തരത്തിലുള്ള വഞ്ചനാപരമായ രീതികൾ ഉപയോഗിച്ചിരുന്നു. ഫോൺ കോളുകൾ, ഇമെയിലുകൾ, എ സ് എം സ്, സോഷ്യൽ മീഡിയ ലിങ്കുകൾ എന്നിവ വഴിയാണ് ഇവർ ഇരകളെ കബളിപ്പിച്ചത്.
ബാങ്കിംഗ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനെക്കുറിച്ച് വിളിക്കുന്ന അജ്ഞത കോളുകളെ സൂക്ഷിക്കണമെന്നും ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ജങ്ങളെ കബളിപ്പിച്ച് തട്ടിയെടുത്തത് എന്ന് കരുതുന്ന പണം, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സിം കാർഡുകൾ എന്നിവയും പൊലീസ് പിടികൂടി.
നിരവധി വർഷങ്ങളായി യുഎഇയിൽ ഇത്തരം തട്ടിപ്പുകാർ സജീവമായി പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. സർക്കാർ ഇതിനെ കുറിച്ച് ജനങ്ങൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഒരു പൊതു തന്ത്രം, വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് ഇരകളോട് പറയുക എന്നതാണ്. ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്നവരോട് ഒരിക്കലും തങ്ങളുടെ ബാങ്കിംഗ് വിവരങ്ങളോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ വെളിപ്പെടുത്തരുതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ഹാരിബ് അൽ ഷംസി അഭ്യർത്ഥിച്ചു.