3 Nov 2023 10:42 AM
Summary
തുടര്‍ച്ചയായി രണ്ട് പാദത്തിലും അറ്റാദായം നേടാന്‍ സൊമാറ്റോയ്ക്ക് സാധിച്ചു
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ സെപ്റ്റംബര്‍ പാദത്തില്‍ 36 കോടി രൂപയുടെ അറ്റാദായം നേടി.
തുടര്‍ച്ചയായി രണ്ട് പാദത്തിലും അറ്റാദായം നേടാന്‍ സൊമാറ്റോയ്ക്ക് സാധിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 2 കോടി രൂപ അറ്റാദായം നേടിയിരുന്നു.
സെപ്റ്റംബര്‍ പാദത്തില്‍ ലാഭം നേടിയതായ വാര്‍ത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി 9.62 ശതമാനം മുന്നേറി 117.90 രൂപയിലാണ് നവംബര്‍ മൂന്നിന് ക്ലോസ് ചെയ്തത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1.01 ലക്ഷം കോടി രൂപയിലെത്തി.
ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന്റെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 351 ശതമാനം ഉയര്‍ന്ന് 572 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിതേ കാലയളവില്‍ അറ്റാദായം 129.86 കോടി രൂപയായിരുന്നു.
വരുമാനത്തില്‍ 6.5 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ച് 6,088 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 5,719 കോടി രൂപയായിരുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) കമ്പനി 6,440.29 കോടി രൂപ വരുമാനം നേടിയിരുന്നു.
ഒരു ഇക്വിറ്റി ഓഹരിക്ക് മൂന്ന് രൂപ (30 ശതമാനം) എന്ന നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട് ഡയറക്ടര്‍ ബോര്‍ഡ്. ഈ വര്‍ഷം നവംബര്‍ 30 മുന്‍പോ അതിനു ശേഷമോ ലാഭവിഹിതം വിതരണം ചെയ്യും.
2022-23 സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതം
ഈ വര്‍ഷം ജുലൈയില്‍ പ്രഖ്യാപിച്ചിരുന്നു. 169 രൂപയായിരുന്നു ലാഭവിഹിതം പ്രഖ്യാപിച്ചത്.
നവംബര്‍ മൂന്നിന് എംആര്‍എഫ് ലിമിറ്റഡിന്റെ ഓഹരികള്‍ -2.44 ശതമാനം ഇടിഞ്ഞ് 1,07,800.00 രൂപയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്.