image

6 Feb 2025 3:13 PM GMT

News

സൊമാറ്റോയുടെ പേര് മാറുന്നു ! പുതിയ പേര് ഇങ്ങനെ...

MyFin Desk

സൊമാറ്റോയുടെ പേര് മാറുന്നു ! പുതിയ പേര് ഇങ്ങനെ...
X

പേര് മാറ്റവുമായി ഇന്ത്യയിലെ മുന്‍നിര ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ഇതിനായി കമ്പനിയുടെ ഡയറക്‌ടർ ബോർഡ് അംഗങ്ങള്‍ അനുമതി നല്‍കി. സൊമാറ്റോ ലിമിറ്റഡ് എന്നത് എറ്റേണല്‍ ലിമിറ്റഡ് എന്നാക്കി മാറ്റാനാണ് തീരുമാനം. പുതിയ ലോഗോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. കമ്പനിയുടെ പേര് മാറുമെങ്കിലും സൊമാറ്റോ ആപ്പിന്റെ പേരില്‍ മാറ്റമുണ്ടാകില്ല.

പേര് മാറ്റത്തിന് ബോര്‍ഡ് അംഗങ്ങളുടെ അംഗീകാരം ലഭിച്ചെങ്കിലും കമ്പനിയുടെ ഷെയര്‍ ഹോള്‍ഡര്‍മാരുടെ അനുമതി ആവശ്യമാണ്. ഷെയര്‍ഹോള്‍ഡേഴ്‌സ് എല്ലാവരും ഈ മാറ്റത്തിന് പൂര്‍ണ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി സൊമാറ്റോ സിഇഒ ദീപക് ഗോയല്‍ ഷെയര്‍ഹോള്‍ഡേഴ്‌സിന് അയച്ച കത്തില്‍ പറയുന്നു. ഇത് അംഗീകരിക്കപ്പെട്ടാൽ ഔപചാരികമായി സൊമാറ്റോയുടെ കോർപറേറ്റ് വെബ്‌സൈറ്റായ zomato.com പുതിയ പേരിലേക്ക് മാറും. eternal.com എന്നായിരിക്കും വെബ്‌സൈറ്റ് പിന്നീട് അറിയപ്പെടുക. പേര് മാറുന്നതോടെ സൊമാറ്റോയ്‌ക്ക് കീഴിലുള്ള സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പർപ്യുവർ എന്നീ നാല് പ്രധാന ബിസിനസുകൾ എറ്റേണൽ വെബ്‌സൈറ്റിന് കീഴിൽ വരും.