image

1 Sep 2023 10:23 AM GMT

News

ഡൽഹി ഉച്ചകോടിയില്‍ യെല്ലന്‍ പങ്കെടുക്കും

MyFin Desk

yellen will attend the g20 summit
X

Summary

  • ഉക്രൈന്‍ ചര്‍ച്ചാവിഷയമാകും
  • ആഗോള സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള നയങ്ങള്‍ ഉണ്ടാകും
  • ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും


ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ ഇന്ത്യയിലെത്തും. കഴിഞ്ഞ 10 മാസത്തിനിടെ യെല്ലന്റെ നാലാമത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. സമ്പദ് വ്യവസ്ഥ, കാലാവസ്ഥ, ഉക്രൈന്‍ എന്നീ വിഷയങ്ങളില്‍ ആയിരിക്കും പ്രധാനമായും അവരുടെ ഇടപെടൽ .

ആഗോള സമ്പത് വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് എടുക്കേണ്ട നടപടികൾ, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെ അവരുടെ കടം പുനഃക്രമീകരിക്കുന്നതിൽ സഹായിക്കൽ , ബഹുമുഖ വികസന ബാങ്കുകള്‍ വികസിപ്പിക്കുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങൾ ഐഎംഎഫ് ട്രസ്റ്റ് ഫണ്ട് വിപുലപ്പെടുത്തൽ എന്നീവിഷയങ്ങളും യെല്ലന്‍ മറ്റു അംഗരാജ്യങ്ങളുമായി ചർച്ച ചെയ്യും.

ഉക്രൈനു നൽകുന്ന സാമ്പത്തിക പിന്തുണ നില നിർത്താൻ ജി 20 യിലെ സഖ്യ കക്ഷികളെ അമേരിക്കയുടെ പിന്നിൽ അണി നിര്ത്താനും , റഷ്യയെ സാമ്പത്തികമായി സമ്മർദം ചെലുത്താൻ അവർ കയറ്റുമതി ചെയ്യുന്ന എണ്ണക്ക് ജി 7 ഏർപ്പെടുത്തിയിരിക്കുന്ന വിലനിയന്ത്രണത്തെ പിന്തുണയ്ക്കാനും, യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോക ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും അവർ ഡൽഹി ഉച്ചകോടിയിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് ട്രഷറി അറിയിച്ചു.

നിക്ഷേപത്തിനും വിതരണ ശൃംഖലയ്ക്കും ചൈനയ്ക്ക് ബദലായി ഇന്ത്യയെയാണ് യുഎസ് പരിഗണിക്കുന്നത്. അതിനാല്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ യെല്ലന്‍ ഡൽഹി സന്ദർശനം വേദിയാക്കും.

സെപ്റ്റംബര്‍ 9,10 തീയതികളിലാണ് ജി20 ഉച്ചകോടി നടക്കുന്നത്.