26 Oct 2023 8:02 AM GMT
എലോൺ മസ്ക്കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് ( മുമ്പ് ട്വിറ്റെർ) ൽ, ഇനിയും ഓഡിയോ, വീഡിയോ കോളുകൾക്കും സൗകര്യ൦. ഇതോടെ എക്സ് ``എല്ലാ സൗകര്യങ്ങളും ഉള്ള .ആപ്പ് '' എന്ന മസ്ക്കിന്റെ സ്വപ്നത്തോടെ ഏറെ അടുക്കുകയാണ്.
എക്സ് ഉപയോഗിക്കുന്ന ടോജി ഡിസൈനർ എന്ന വ്യക്തി പങ്കുവെച്ച പുതിയ ഫീച്ചറിന്റെ സ്ക്രീൻഷോട്ട് അനുസരിച്ചു Settings > Privacy & Safety > Direct Messages > Enable Audio & Video Calling, എന്ന ലിങ്കിലേക്കു പോയാൽ ഓഡിയോ/വീഡിയോ കോളുകൾ ചെയ്യാം.
ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് മസ്ക് എക്സിൽ എഴുതി ``എക്സിലെ ഓഡിയോ/വീഡിയോ കാളിംഗിന്റെ ആദി രൂപം.'' അപ്പോൾ ഇനിയും ഓഡിയോ/വീഡിയോ കാളിംഗിന്റെ നവീന അവതാരങ്ങൾ പ്രതീക്ഷിക്കാം.
ഓഡിയോ/വീഡിയോ കാളിംഗ് സൗകര്യം ഏതെല്ലാം രാജ്യങ്ങളിൽ ലഭ്യമാകും എന്ന് ഇതുവരെ വ്യക്തമല്ല. അതുപോലെതന്നെ, നോൺ-പ്രീമിയം വിഭാഗത്തിൽപ്പെടുന്ന എക്സ് ഉപഭോക്താക്കൾക്ക് ഈ സൗകര്യം ഉപയോഗിക്കാൻ പറ്റുമോ എന്ന് കമ്പനി പറയുന്നില്ല.
ഇന്ത്യയിൽ ഇത് ലഭ്യമാണോ എന്നും തീർച്ചയില്ല. മുംബൈ നഗരത്തിൽ ഇതിനു ശ്രമിച്ചവർക്കെല്ലാം നിരാശയായിരുന്നു ഫലം