26 Jan 2022 11:53 AM GMT
Summary
ദാവോസ്: കോവിഡ് മഹാമാരിക്ക് ശേഷമുള്ള ലോക സാമ്പത്തിക വീണ്ടെടുപ്പ് വളരെ ദുര്‍ബലവും അസമത്വപരവും ആയിരിക്കുമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ആവശ്യമായ സമയത്ത് ആഗോള സാമ്പത്തിക വ്യവസ്ഥ പരാജയപ്പെട്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളെ സഹായിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഉഭയകക്ഷി പിന്തുണകള്‍ ഇന്ത്യ സ്വീകരിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. മഹാമാരിയ്ക്കുശേഷം താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ ഒരുപാട് പോരായ്മകള്‍ നേരിടുന്നുണ്ടെന്നും കൂടെ ഭക്ഷ്യവില ഉയരുന്നത് അവരുടെ വീണ്ടെടുക്കലിനെ […]
ദാവോസ്: കോവിഡ് മഹാമാരിക്ക് ശേഷമുള്ള ലോക സാമ്പത്തിക വീണ്ടെടുപ്പ് വളരെ ദുര്‍ബലവും അസമത്വപരവും ആയിരിക്കുമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ആവശ്യമായ സമയത്ത് ആഗോള സാമ്പത്തിക വ്യവസ്ഥ പരാജയപ്പെട്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളെ സഹായിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഉഭയകക്ഷി പിന്തുണകള്‍ ഇന്ത്യ സ്വീകരിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു.
മഹാമാരിയ്ക്കുശേഷം താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ ഒരുപാട് പോരായ്മകള്‍ നേരിടുന്നുണ്ടെന്നും കൂടെ ഭക്ഷ്യവില ഉയരുന്നത് അവരുടെ വീണ്ടെടുക്കലിനെ വളരെ മോശമായി ബാധിക്കുന്നുണ്ടെന്നും വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ 2022 ഓണ്‍ലൈന്‍ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നമ്മള്‍ പഠിച്ച ഒരു പ്രധാന കാര്യം ‘നമ്മള്‍ ഒരാളെ പുറകിലാക്കിയാല്‍ ഒരു സമൂഹത്തെ മുഴുവന്‍ പുറകിലാക്കുന്നു’ എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.