25 Nov 2023 9:36 AM
Summary
ഐസിസി ലോകകപ്പ് ക്രിക്കറ്റ് 2023-ന്റെ സംപ്രേക്ഷണാവകാശം ഡിസ്‌നി സ്റ്റാറിനായിരുന്നു
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന ഐസിസി ക്രിക്കറ്റ് ഫൈനല്‍ വീക്ഷിച്ചത് 30 കോടി ജനങ്ങള്‍.
ഇതുവരെ ടെലിവിഷനില്‍ ഏറ്റവുമധികം ആളുകള്‍ വീക്ഷിച്ച ക്രിക്കറ്റ് മത്സരവും ഇതു തന്നെയാണെന്നു ഡിസ്‌നി സ്റ്റാര്‍ പറഞ്ഞു. ബാര്‍ക് ഇന്ത്യ (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ) കണക്ക് പ്രകാരമാണിതെന്നും ഡിസ്‌നി സ്റ്റാര്‍ പറഞ്ഞു.
ഇതിനു മുമ്പ് 2019 ലോകകപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യ-പാക് മത്സരം 25 കോടിയോളം പേര്‍ വീക്ഷിച്ചിരുന്നു.
ഐസിസി ലോകകപ്പ് ക്രിക്കറ്റ് 2023-ന്റെ സംപ്രേക്ഷണാവകാശം ഡിസ്‌നി സ്റ്റാറിനായിരുന്നു.
2023 ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് ടൂര്‍ണമെന്റ് ആരംഭിച്ചത്. നവംബര്‍ 19ന് ഫൈനലും.
ടൂര്‍ണമെന്റിലെ എല്ലാ മത്സരവും വീക്ഷിച്ചത് 51.8 കോടി പേരാണെന്നും ഡിസ്‌നി അറിയിച്ചു.
ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ള ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിനായിരുന്നു ലോകകപ്പ് ക്രിക്കറ്റിന്റെ സ്ട്രീമിംഗിനുള്ള അവകാശവും ലഭിച്ചത്.
ഇന്ത്യ-ഓസീസ് ഫൈനല്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ 5.9 കോടി പേരായിരുന്നു.ഇതും റെക്കോര്‍ഡായിരുന്നു.