10 Nov 2023 10:26 AM GMT
Summary
- 150 ദശലക്ഷം ഡോളറിന്റെ സഹായമാണ് അനുവദിച്ചത്
- വായ്പ ശീലങ്കന്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് സ്‌കീമിനെ ശക്തിപ്പെടുത്തും
ശ്രീലങ്കയുടെ സാമ്പത്തിക, സ്ഥാപന മേഖലകളെ ശക്തിപ്പെടുത്തുന്നതിനായി ലോകബാങ്ക് 150 ദശലക്ഷം ഡോളര്‍ അനുവദിച്ചു. 'സമ്പദ് വ്യവസ്ഥയ്ക്കും ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും സുസ്ഥിരവും വിശ്വസനീയവുമായ ബാങ്കിംഗ് മേഖല അത്യന്താപേക്ഷിതമാണ്.', ലോക ബാങ്ക് കണ്‍ട്രി ഡയറക്ടര്‍ ഫാരിസ് ഹദാദ്-സെര്‍വോസ് പറഞ്ഞു.
'ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് സ്‌കീം ശക്തിപ്പെടുത്തുന്നത് സ്ത്രീകളും ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരുമുള്‍പ്പെടെയുള്ള ചെറുകിട നിക്ഷേപകരുടെ സമ്പാദ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഇത് ശ്രീലങ്കയുടെ സാമ്പത്തിക വ്യവസ്ഥയില്‍ ആത്മവിശ്വാസം നിലനിര്‍ത്തും, ഇത് രാജ്യത്തെ മികച്ച രീതിയില്‍ കെട്ടിപ്പടുക്കുന്നതിന്റെ നിര്‍ണായക ഭാഗമാണ്,' അദ്ദേഹം പറഞ്ഞു.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ശ്രീലങ്ക നിയന്ത്രിക്കുന്ന ശ്രീലങ്കന്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് സ്‌കീമിന്റെ (എസ്എല്‍ഡിഐഎസ്) സാമ്പത്തികവും സ്ഥാപനപരവുമായ ശേഷി വര്‍ധിപ്പിക്കുന്നതിനാണ് ഫിനാന്‍ഷ്യല്‍ സെക്ടര്‍ സേഫ്റ്റി നെറ്റ് പ്രോജക്റ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
എസ്എല്‍ഡഎൈസ് 2010ല്‍ സ്ഥാപിതമായി. സമീപ വര്‍ഷങ്ങളില്‍ പരാജയപ്പെട്ട, ലൈസന്‍സുള്ള ഫിനാന്‍സ് കമ്പനികള്‍ക്കായി എസ്എല്‍ഡഎൈസ് നിരവധി ധനസഹായം നല്‍കിയിട്ടുണ്ട്.
നിലവില്‍, ശ്രീലങ്കയിലെ 90 ശതമാനത്തിലധികം ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ ഉള്‍ക്കൊള്ളുന്ന 1,100,000 രൂപ വരെയുള്ള കുടുംബങ്ങളുടെയും സംരംഭങ്ങളുടെയും നിക്ഷേപങ്ങള്‍ക്ക് സ്‌കീം ഗ്യാരണ്ടി നല്‍കുന്നു.
ലോകബാങ്ക് എക്സിക്യൂട്ടീവ് ബോര്‍ഡ് വ്യാഴാഴ്ചയാണ് 150 ദശലക്ഷം ഡോളറിന്റെ സഹായത്തിന് അംഗീകാരം നല്‍കിയത്.