image

10 Sept 2024 3:20 AM

News

സാംസംഗ് ചെന്നൈ പ്ലാന്റില്‍ പണിമുടക്ക്

MyFin Desk

labor strike, production down at samsung plant
X

Summary

  • പ്ലാന്റിലെ ഉപഭോക്തൃ ഡ്യൂറബിള്‍ ഉല്‍പ്പന്നങ്ങളുടെ ഉത്പാദനത്തെ പണിമുടക്ക് ബാധിച്ചു
  • വേതന വര്‍ധന, തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍


സാംസംഗിന്റെ ചെന്നൈ ഫാക്ടറിയില്‍ തൊഴിലാളി പണിമുടക്ക്. ഇത് പ്ലാന്റിലെ ഉപഭോക്തൃ ഡ്യൂറബിള്‍ ഉല്‍പ്പന്നങ്ങളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. മൊത്തം തൊഴിലാളികളുടെ പകുതിയോളം പണിമുടക്കില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

വേതന വര്‍ധന, തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ സാംസംഗ് ഫാക്ടറിയില്‍ പണിമുടക്കിയത്.

'ചെന്നൈയിലെ 50 ശതമാനം സാംസംഗ് ഫാക്ടറി തൊഴിലാളികളും പണിമുടക്കി. സമരം ഫാക്ടറിയിലെ ഉല്‍പാദനത്തെ ബാധിച്ചു,' തിരിച്ചറിയാന്‍ ആഗ്രഹിക്കാത്ത ഉറവിടം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഏകദേശം 900 തൊഴിലാളികള്‍ പണിമുടക്കിയതായാണ് വാര്‍ത്തകള്‍.

ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഉപഭോക്തൃ ഡ്യൂറബിള്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ചെന്നൈ ഫാക്ടറിയില്‍ സാംസംഗിന് 1,800 തൊഴിലാളികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

'സാംസംഗ് ഇന്ത്യയില്‍, ജീവനക്കാരുടെ ക്ഷേമത്തിനാണ് ഞങ്ങളുടെ മുന്‍ഗണന. ഞങ്ങളുടെ തൊഴിലാളികള്‍ക്ക് ഉണ്ടാകാവുന്ന പരാതികള്‍ പരിഹരിക്കാനും എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും ഞങ്ങള്‍ അവരുമായി സജീവമായി ഇടപഴകുന്നു. ഞങ്ങള്‍ അവിടെയും അത് ഉറപ്പാക്കും. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒരു തടസ്സവുമില്ല.'സാംസംഗ് ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.