image

13 Oct 2023 3:34 PM

News

സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 37 ശതമാനമായി ഉയര്‍ന്നു

MyFin Desk

Womens labor force participation has risen to 37 percent
X

2023 ല്‍ രാജ്യത്തെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 37 ശതമാനമായി ഉയര്‍ന്നു. ഒക്ടോബര്‍ ഒമ്പതിന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ ലേബര്‍ ഫോഴ്‌സ് സര്‍വേയിലേതാണ് ഈ കണക്ക്.

ദീര്‍ഘകലാത്തിലുള്ള സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ വികസനം ലക്ഷ്യമിട്ടുള്ള നയപരമായ സംരഭങ്ങളിലൂടെ സ്ത്രീശാക്തീകരണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഈ നിര്‍ണ്ണായക അജണ്ടയുടെ ഫലമാണ് വനിതാ തൊഴില്‍ നിരക്കിലെ ഗണ്യമായ കുതിച്ചു ചാട്ടം.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, നൈപുണ്യവികസനം, സംരംഭകത്വ സൗകര്യം, ജോലിസ്ഥലത്തെ സുരക്ഷ എന്നിങ്ങനെ സ്ത്രീകളുടെ ജീവിതചക്രത്തിലുടനീളം ആവശ്യമായ പിന്തുണയുമായി സര്‍ക്കാര്‍ ഉണ്ടായിരുന്നു. നയങ്ങള്‍, നിയമ നിര്‍മ്മാണം എന്നിവയിലെല്ലാം സര്‍ക്കാര്‍ സ്ത്രീകളെ മുന്നോട്ട് നയിക്കുന്ന വികസന അജണ്ടയുമായാണ് നീങ്ങിയതെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്റെ റി്‌പ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കാര്‍ഷിക രംഗത്തും സ്ത്രീശാക്തീകരണം വേണം

കാര്‍ഷിക ഉല്‍പാദനക്ഷമത, ഭക്ഷ്യ സുരക്ഷ, പോഷകാഹാരം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ അതിജീവിക്കുന്നതിനും കാര്‍ഷിക-ഭക്ഷ്യ സംവിധാനങ്ങളില്‍ സ്ത്രീ ശാക്തീകരണവും നേതൃത്വവും ശക്തിപ്പെടുത്തേണ്ടത് നിര്‍ണായകമാണ്. ഡല്‍ഹിയില്‍ സിജിഐആര്‍ ജെന്‍ഡര്‍ ഇംപാക്റ്റ് പ്ലാറ്റ്‌ഫോമും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും (ഐസിഎആര്‍) സംഘടിപ്പിച്ച അന്താരാഷ്ട്ര ജെന്‍ഡര്‍ കോണ്‍ഫറന്‍സിന്റെ സമാപനത്തിലാണ് ആഗോള വിദഗ്ധരും ഗവേഷകരും ഈ നിഗമനങ്ങളില്‍ എത്തിയത്.

വനിതാ ശാക്തീകരണം വര്‍ദ്ധിപ്പിക്കുന്നതിന് കാര്‍ഷിക പരിപാടികള്‍, പ്രോജക്റ്റുകള്‍, നയങ്ങള്‍ എന്നിവ രൂപകല്‍പ്പന ചെയ്യുന്നത് വഴി വര്‍ദ്ധിച്ച കാര്‍ഷിക ഉത്പാദനക്ഷമത, കുട്ടികള്‍ക്ക് മികച്ച പോഷകാഹാരം, മെച്ചപ്പെട്ട ഭക്ഷണ വൈവിധ്യം, കൂടുതല്‍ ഭക്ഷ്യ സുരക്ഷ, കാലാവസ്ഥാ പുനരുജ്ജീവനം എന്നിവ ഉള്‍പ്പെടെ സാധ്യമാകും.

വിപണികള്‍, വിഭവങ്ങള്‍, ഏജന്‍സി, ശാക്തീകരണം എന്നിവയിലേക്കുള്ള സ്ത്രീകളുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സമീപനമാണ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ പോലുള്ള കൂട്ടായ്മകള്‍. നൂതനാശയങ്ങള്‍, തീരുമാനമെടുക്കല്‍, നയരൂപീകരണം എന്നിവയുടെ എല്ലാ തലങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തെ പരിപോഷിപ്പിക്കുക എന്നതാണ് ഊര്‍ജ്ജസ്വലമായ കാര്‍ഷിക-ഭക്ഷ്യ വ്യവസ്ഥ കൈവരിക്കാനുള്ള ഏക മാര്‍ഗമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.