16 Sept 2023 7:29 AM
Summary
- 130 കോടി പൗണ്ട് ചെലവ് വരുന്നതാണ് പദ്ധതി
- 75 കോടി പൗണ്ട് ടാറ്റ നിക്ഷേപിക്കും
ടാറ്റ സ്റ്റീലിന്‍റെ യുകെയിലെ വെൽഷിലുള്ള അതിന്റെ പ്ലാന്റ് കരിമുക്തമാക്കാൻ യുകെ സർക്കാർ 50 കോടി പൗണ്ട് ഉടൻ നൽകും.
ഇപ്പോൾ കൽക്കരിയിൽ പ്രവർത്തിക്കുന്ന ഈ പ്ലാന്റ്, മലിനീകരണം കുറഞ്ഞ വൈദ്യുതീയിലേക്ക് മാറ്റാൻ 130 കോടി പൗണ്ട് ചെലവ് വരു൦. ഇതിൽ 75 കോടി പൗണ്ട് ടാറ്റ നിക്ഷേപിക്കും.ഈ മാറ്റം സംഭവിക്കുമ്പോള്‍ കമ്പനിയിലെ 3,000 ജീവനക്കാർക്ക് ജോലി നഷ്ടമായേക്കാം.
കമ്പനിക്കു സാമ്പത്തിക സഹായം നൽകികൊണ്ട് 5,000 പേരുടെ തൊഴിൽ സംരക്ഷിക്കാനാണ് ബ്രിട്ടൻ ശ്രമിക്കുന്നത്, എന്നാൽ, ടാറ്റ സ്റ്റീൽ യുകെയിൽ നിലവിൽ 8,000-ത്തിലധികം ആളുകൾ ജോലി ചെയ്യുന്നു. കാർബൺ നിർഗമനം കുറഞ്ഞ ഇലക്ട്രിക് ഫർണസുകൾ ഉപയോഗിക്കുന്നത് കൊണ്ട് ജോലിക്കാരുടെ എണ്ണം കുറയും. അങ്ങെനെ വന്നാൽ 3,000 തൊഴിലാളികളെ പിരിച്ചുവിടാനുള്ള സാധ്യതയുണ്ട്.
കഴിഞ്ഞ വർഷം ജൂലൈയിൽ, ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ പറഞ്ഞത്, "സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മാത്രമേ ഗ്രീൻ സ്റ്റീൽ പ്ലാന്റിലേക്കുള്ള മാറ്റം സാധ്യമാകൂ, അല്ലെങ്കിൽ, ഞങ്ങൾക്ക് കമ്പനി അടയ്ക്കേണ്ടി വരും.”
"നഷ്‌ടപ്പെടുമായിരുന്ന ജോലികൾ ഞങ്ങൾ സംരക്ഷിക്കുകയാണ്. ഈ നിക്ഷേപം ഇല്ലായിരുന്നെങ്കിൽ, രാജ്യത്തിന്റെ ഈ ഭാഗത്ത് തീർച്ചയായും ഉരുക്ക് നിർമ്മാണത്തിന്റെ അവസാനം ഞങ്ങൾ കാണുമായിരുന്നു," വാണിജ്യ മന്ത്രി കെമി ബഡെനോക്ക് പറഞ്ഞു.
സർക്കാർ സഹായമില്ലാതെ വന്നാൽ ഉരുക്കു ശാല അടച്ചുപൂട്ടുമെന്ന ഇന്ത്യൻ തൊഴിലുടമയായ ടാറ്റ സ്റ്റീൽ വളരെക്കാലമായി മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ വൈദ്യുത ചൂളകൾ രാജ്യത്തെ മൊത്തം കാർബൺ നിർഗമന൦ ഏകദേശം 1.5 ശതമാനമായി കുറയ്ക്കുമെന്ന് ബ്രിട്ടൻ പറഞ്ഞു. ഗ്രീൻ എനർജിയിലേക്കുള്ള പരിവർത്തനത്തിന് ധനസഹായം നൽകുന്നതിന് നിക്ഷേപകരിൽ നിന്ന് യുകെ ഗവൺമെന്റിന് സമ്മർദ്ദമുണ്ട്.