2 Nov 2024 6:57 AM GMT
Summary
- കടന്നുപോയത് 1901ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഒക്ടോബര്‍
- ഡല്‍ഹിയില്‍ ശൈത്യകാല വരവ് വൈകും
- ഒക്ടോബറില്‍ ശരാശരി താപനില സാധാരണയേക്കാള്‍ ചൂട് കൂടുതലായിരുന്നു
ഡല്‍ഹി-എന്‍സിആറില്‍ താപനിലയില്‍ നേരിയ കുറവുണ്ടായിട്ടും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശൈത്യകാലാരംഭം അവ്യക്തമായി തുടരുന്നു. ഇത് അന്തരീക്ഷ മലിനീകരണത്തില്‍ ആശങ്കാജനകമായ വര്‍ധനവിന് കാരണമായി.
1901ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഒക്ടോബറാണ് ഇപ്പോള്‍ കടന്നുപോയത്. ഇത് അര്‍ത്ഥമാക്കുന്നത് ശരാശരി താപനില സാധാരണയേക്കാള്‍ 1.23 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു എന്നാണ്. വരാനിരിക്കുന്ന ശൈത്യകാലത്തിന്റെ സൂചനകളില്ലാതെ നവംബര്‍ ചൂട് തുടരുമെന്നാണ്് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പുംഐഎംഡി) അറിയിക്കുന്നത്.
ഒക്ടോബറിലെ ശരാശരി താപനില 26.92 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 1901 ന് ശേഷമുള്ള ഏറ്റവും ചൂടേറിയത് 25.69 ഡിഗ്രി സെല്‍ഷ്യസാണെന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപത്ര പറയുന്നു. കുറഞ്ഞ താപനില സാധാരണ 20.01 ഡിഗ്രി സെല്‍ഷ്യസിനെതിരെ 21.85 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
ഡല്‍ഹിയിലെ ശൈത്യകാലം സാധാരണയായി നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ ആരംഭിച്ച് മാര്‍ച്ച് ആദ്യവാരം അവസാനിക്കും.
ബംഗാള്‍ ഉള്‍ക്കടലിലെ സജീവമായ ന്യൂനമര്‍ദ സംവിധാനങ്ങള്‍ കാരണം പടിഞ്ഞാറന്‍ അസ്വസ്ഥതകളും കിഴക്കന്‍ കാറ്റിന്റെ വരവും ഇല്ലാത്തതാണ് ചൂടുള്ള കാലാവസ്ഥയ്ക്ക് കാരണമെന്ന് മൊഹാപത്ര പറഞ്ഞു. പ്രവചനമനുസരിച്ച്, വടക്ക്-പടിഞ്ഞാറന്‍ സമതലങ്ങളില്‍ താപനില സാധാരണയില്‍ നിന്ന് 2-5 ഡിഗ്രി കൂടുതലാകാന്‍ ,സാധ്യതയുണ്ട്. കുറഞ്ഞത് അടുത്ത രണ്ടാഴ്ചത്തേക്ക് ഈ സ്ഥിതി തുടരും.
കാലാവസ്ഥാ ഓഫീസ് നവംബറിനെ ശീതകാല മാസമായി കണക്കാക്കുന്നില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളെമാത്രമാണ്് ശൈത്യകാല മാസങ്ങളായി കണക്കാക്കൂന്നത്. അതേസമയം തണുത്ത കാലാവസ്ഥയുടെ സൂചനകള്‍ ഡിസംബറില്‍ ലഭ്യമാകും.
ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ന്യൂട്രല്‍ എല്‍ നിനോ അവസ്ഥകളുടെ തുടര്‍ച്ചയായ വ്യാപനവും കാരണം തണുത്ത കാലാവസ്ഥയുടെ ആരംഭം വൈകാന്‍ സാധ്യതയുണ്ട്.
നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ലാ നിന അവസ്ഥകള്‍ ക്രമാനുഗതമായി വികസിക്കുന്നതിനുള്ള ഉയര്‍ന്ന സാധ്യതയാണ് പ്രോബബിലിറ്റി പ്രവചനം സൂചിപ്പിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നേരത്തെ, ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെയുള്ള വടക്കുപടിഞ്ഞാറന്‍, മധ്യ പ്രദേശങ്ങളില്‍ കടുത്ത ശൈത്യകാലത്തിനുള്ള സാധ്യതയെക്കുറിച്ച് ഐഎംഡി സൂചന നല്‍കിയിരുന്നു. ഈ പ്രവചനം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ലാ നിനയുടെ സാധ്യതാ വികസനവുമായി ബന്ധപ്പെട്ടാണിരുന്നത്.
ലാ നിന പ്രതിഭാസത്തിന്റെ വര്‍ഷങ്ങളില്‍, വടക്കേ ഇന്ത്യയില്‍, പ്രത്യേകിച്ച് വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലും അതിനോട് ചേര്‍ന്നുള്ള മധ്യപ്രദേശങ്ങളിലും തണുപ്പ് കാലത്ത് സാധാരണ താപനിലയേക്കാള്‍ തണുപ്പ് സാധാരണമാണ്.