image

30 Sept 2023 8:56 AM

News

ഇന്ത്യ ക്രൂഡിന്റെ വിൻഡ്ഫാൾ ടാക്സ് കൂട്ടി, വിമാന ഇന്ധനത്തിനും,ഡീസലിനും കുറച്ചു

MyFin Desk

atf news
X

Summary

എണ്ണ വില 75 ഡോളറിനു മുകളിൽ പോകുമ്പോഴാണ് ഇന്ത്യ വിൻഡ്ഫാൾ ടാക്സ് ചുമത്തുക.


ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ കയറ്റുമതി നികുതി ( വിൻഡ്ഫാൾ ടാക്സ് ) കൂട്ടി , അതെ സമയം വിമാന ഇന്ധനം, ഡീസൽ എന്നിവയുടെ നികുതി കുറച്ചു. മാറ്റം ഇന്ന് മുതൽ (സെപ്തംബർ 30 ) നിലവിൽ വരും.

ക്രൂഡിന്റെ നികുതി ടണ്ണിനു 12 ,100 രൂപ (145 .65 ഡോളർ ) കൂട്ടിയപ്പോൾ, ഇന്ത്യൻ എണ്ണ ശുദ്ധീകരണശാലകൾ ഉൽപ്പാദിപ്പിക്കുന്ന ഡീസലിന്റെ നികുതി ലിറ്ററിന് 3 .50 രൂപയിൽ നിന്ന് 2 . 50 രൂപയായും, വിമാന ഇന്ധനത്തിന്റെയും ചുങ്കം 5 .50 രൂപയിൽ നിന്ന് 5 രൂപയായും കുറച്ചു.

സെപ്തംബർ 16 നു, ക്രൂഡിന്റെ നികുതി 6700 രൂപയിൽ നിന്ന് 10000 രൂപയായി വർധിപ്പിച്ചിരുന്നു.

ജൂലൈയിലാണ് ഇന്ത്യ ആഭ്യന്തരാമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡിന് ആദ്യമായി വിൻഡ്ഫാൾ ടാക്സ് ഏർപ്പെടുത്തിയത്. സ്വകാര്യ എണ്ണ ശാലകൾ ശുദ്ധീകരണത്തിനുള്ള ഇന്ത്യയിലെ താരതമ്യേന കുറഞ്ഞ ചെലവിൽ നിന്ന് വൻ ലാഭം കൊയ്യാൻ അവരുടെ ഉത്പന്നങ്ങൾ വാൻ തോതിൽ കയറ്റി അയക്കാൻ തുടങ്ങിയതോടെയാണ് വിൻഡ്ഫാൾ ടാക്സ് പിന്നീട് പെട്രോളിനും, ഡീസലിനും, വിമാന ഇന്ധനത്തിനും ഏർപ്പെടുത്തിയത്

രണ്ടാഴ്ച കൂടുമ്പോളാണ് വിൻഡ്ഫാൾ ടാക്സ്നെ കുറിച്ച് തീരുമാനിക്കുക. അതിനു രണ്ടാഴ്ചക്കു മുൻപുള്ള വിലയുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് നികുതി നിശ്ചയിക്കുന്നത്. ക്രൂഡിന്റെ വില വീപ്പക്കു 75 ഡോളറിനു മുകളിൽ പോകുമ്പോഴാണ് ഇന്ത്യ വിൻഡ്ഫാൾ ടാക്സ് ചുമത്തുക. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ വില ക്രമാതീതമായി കുതിക്കുമ്പോൾ ക്രൂഡ് ഉൽപ്പാദകർക്കു വൻ ലാഭമാണ് കിട്ടുന്നതു. ഇതിലൊരു ഭാഗം രാജ്യത്തിന് ലഭ്യമാക്കാനാണ് വിൻഡ്ഫാൾ ടാക്സ് കൊണ്ടുവന്നത് .

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില അതിന്റെ മുകളിലോട്ടുള്ള യാത്ര തുടരുകയാണ്. ഇപ്പോൾ 90 ഡോളറിനു മുകളിലാണ് . നവംബര് കോൺട്രാക്ട് ബ്രെന്റിനു 95 .45 ഡോളറാണ്. ഇത് മുൻ ദിവസത്തെ ക്ലോസിങ് റേറ്റിനെക്കാൾ .5 ശതമാനം കൂടുതലാണ്. ഒപെക് ഉൾപ്പെടെയുള്ള എണ്ണ ഉൽപ്പാദന രാജ്യങ്ങൾ ഉൽപ്പാദന നിയത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വില ഇനിയും ഉയരാനാണ്‌ സാധ്യത