image

20 March 2024 12:26 PM IST

News

മുദ്ര ലോൺ ആർക്കോക്കെ ലഭിക്കും? നടപടിക്രമങ്ങൾ എന്തെല്ലാം?

MyFin Desk

മുദ്ര ലോൺ ആർക്കോക്കെ ലഭിക്കും? നടപടിക്രമങ്ങൾ എന്തെല്ലാം?
X

Summary

  • വാണിജ്യ ആവിശ്യങ്ങള്‍ക്കായി ആണ് കേന്ദ്ര സർക്കാർ ഈ ലോണുകള്‍ വാഗ്ദാനം ചെയ്യുന്നത്. പത്ത് ലക്ഷം രൂപ വരെയാണ് ഈ പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്
  • അപേക്ഷകന്റെ പ്രൊഫൈല്‍ അനുസരിച്ച്‌ ആയിരിക്കും ഈ പദ്ധതിയിക്ക് കീഴില്‍ പലിശ നിശ്ചയിക്കുന്നത്
  • ഈട് ഒന്നും നല്‍കാതെ തന്നെ ഈ ലോണ്‍ സ്വന്തമാക്കാം എന്നതാണ് പ്രധാന മന്ത്രി മുദ്രാ യോജനയുടെ ഏറ്റവും വലിയ പ്രത്യേകത


കുറഞ്ഞ പലിശയിൽ 10 ലക്ഷം രൂപ വരെ നിങ്ങള്‍ക്ക് വായ്പയായി ലഭിക്കുന്ന പദ്ധതികൾ ഇപ്പോൾ നിലവിലുണ്ട് . കേന്ദ്ര സർക്കാർ ആണ് ഇത്തരത്തിലുള്ള ലോണുകള്‍ ഉപയോക്താക്കള്‍ക്കായി നല്‍കുന്നത്. അതിലിൽ എടുത്ത് പറയാവുന്ന ഒന്നാണ് പ്രധാന മന്ത്രി മുദ്രാ യോജന (പിഎംഎംവൈ). വാണിജ്യ ആവിശ്യങ്ങള്‍ക്കായി ആണ് കേന്ദ്ര സർക്കാർ ഈ ലോണുകള്‍ വാഗ്ദാനം ചെയ്യുന്നത്. പത്ത് ലക്ഷം രൂപ വരെയാണ് ഈ പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്.

അപേക്ഷകന്റെ പ്രൊഫൈല്‍ അനുസരിച്ച്‌ ആയിരിക്കും ഈ പദ്ധതിയിക്ക് കീഴില്‍ പലിശ നിശ്ചയിക്കുന്നത്. കാർഷികേതര മേഖലയിലെ ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. പ്രധാനമായും മൂന്ന് വിഭാഗങ്ങള്‍ ആയിട്ടാണ് ഈ പദ്ധതി വിഭജിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെ വിഭാഗം ശിശു എന്നാണ് അറിയപ്പെടുന്നത്. 50,000 രൂപ വരെയുള്ള ലോണ്‍ സഹായങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാമത്തെ വിഭാഗം കിഷോർ എന്നാണ് അറിയപ്പെടുന്നത്.50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള സഹായങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. മൂന്നാമത്തെയും വിഭാഗമാണ് തരുണ്‍ എന്നത്. 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള ലോണുകള്‍ ആണ് ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ ലോണിന് അപേക്ഷിക്കുന്ന ആള്‍ക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ കുടിശ്ശിക ഉണ്ടാകരുത് എന്ന കാര്യം നിർബന്ധമാണ്. മാത്രമല്ല മികച്ച ക്രെഡിറ്റ് ട്രാക്ക് റെക്കോർഡ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ഈ ലോണ്‍ ലഭിക്കുന്നതാണ്.ഗുണഭോക്താക്കള്‍ ആരംഭിക്കാൻ പോകുന്ന വ്യവസായത്തെ കുറിച്ച്‌ വിശദമായ വിവരങ്ങളും നിങ്ങള്‍ സമർപ്പിക്കേണ്ടതാണ്. ഇതിന് പുറമെ ധനകാര്യ സ്ഥാപനങ്ങള്‍ ആവിശ്യപ്പെടുന്ന രേഖകളും നിങ്ങള്‍ ഹാജരാക്കേണ്ടതാണ്. ശിശു ലോണ്‍, കിഷോർ ലോണ്‍, തരുണ്‍ ലോണ്‍ ഈ മൂന്ന് വിഭാഗങ്ങള്‍ക്കും വ്യത്യസ്ത തരത്തിലുള്ള രേഖകള്‍ ആണ് ഹാജരാക്കേണ്ടത്.

എങ്ങനെ അപേക്ഷിക്കാം?

* പ്രധാന മന്ത്രി മുദ്രാ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.mudra.org.in/ സന്ദർശിക്കുക.

* ശേഷം അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. പിന്നീട് വരുന്ന ഓപ്ഷനുകളില്‍ നിന്ന് നിങ്ങള്‍ക്ക് അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കുക.പുതിയ സംരംഭകൻ/ നിലവിലുള്ള സംരംഭകൻ/ സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണല്‍ എന്നിവ ആയിരിക്കും ഈ ഓപ്ഷനുകള്‍

* അപേക്ഷകന്റെ പേര്, ഇമെയില്‍, മൊബൈല്‍ നമ്പർ എന്നിവ നല്‍കി ആവിശ്യപ്പെടുന്ന സ്ഥലത്ത് ഒടിപിയും നല്‍കുക. ഇതിന് ശേഷംനിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ പൂരിപ്പിക്കാനുള്ള ഓപ്ഷനുകള്‍ ലഭിക്കുന്നതാണ് . ഇത് തെറ്റ് കൂടാതെ പൂരിപ്പിക്കുക.

* ശേഷം ലോണ്‍ ആപ്ലിക്കേഷൻ സെന്റർ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. പിന്നീട് എത് വിഭാഗത്തിലുള്ള ലോണ്‍ ആണ് നിങ്ങള്‍ക്ക് ആവിശ്യം എന്ന് തിരഞ്ഞെടുക്കുക.

* പിന്നീട് എന്ത് തരത്തിലുള്ള വ്യാപരമാണ് നിങ്ങള്‍ ആരംഭിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കേണ്ടതാണ്. ശേഷം അപേക്ഷകന്റെ നിലവിലെ ബാങ്കിംഗ്/ക്രെഡിറ്റ് വിവരങ്ങള്‍, ആവിശ്യമായ തുക, ഏത് ബാങ്കില്‍ നിന്നാണ് പണം വേണ്ടത് എന്നിവയെല്ലാമാണ് ഇവിടെ പൂരിപ്പിക്കേണ്ടത്.

* ശേഷം ഈ വെബ്സൈറ്റ് ആവിശ്യപ്പെടുന്ന രേഖകള്‍ എല്ലാം അപ്ലോഡ് ചെയ്ത് നല്‍കുക. ഇവയെല്ലാം സബ്മിറ്റ് ചെയ്യാനുള്ള ബട്ടണും കാണാൻ സാധിക്കും. ഇവിടെ ക്ലിക്ക് ചെയ്താല്‍ ഒരു ആപ്ലിക്കേഷൻ നമ്പറും നിങ്ങള്‍ക്ക് ലഭിക്കും.

പിന്നീട് ഈ നമ്പർ ഉപയോഗിച്ച്‌ നിങ്ങള്‍ അപേക്ഷിച്ച ലോണിന്റെ വിവരങ്ങള്‍ നിങ്ങള്‍ക്ക് ട്രാക്ക് ചെയ്യാൻ സാധിക്കുന്നതാണ്. അതേ സമയം ഈട് ഒന്നും നല്‍കാതെ തന്നെ ഈ ലോണ്‍ സ്വന്തമാക്കാം എന്നതാണ് പ്രധാന മന്ത്രി മുദ്രാ യോജനയുടെ ഏറ്റവും വലിയ പ്രത്യേകത.