24 Jan 2025 6:45 AM GMT
സംസ്ഥാനത്ത് രണ്ടു ഗഡു ക്ഷേമ പെൻഷന്‍റെ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഇതിനായി 1604 കോടി രൂപയാണ് ധന വകുപ്പ് അനുവദിച്ചത്. 62 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതമാകും ലഭിക്കുക. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ കുടിശികയും പ്രതിമാസ പെൻഷനും ചേർത്താണ് രണ്ടു ഗഡു പെൻഷൻ വിതരണം ചെയ്യുന്നത്.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തുമ്പോൾ, മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി ജീവനക്കാർ വീട്ടിലെത്തി പെൻഷൻ കൈമാറും. ജനുവരിയിലെ പെൻഷനും, ഒപ്പം കുടിശിക ഗഡുക്കളിൽ ഒന്നു കൂടിയാണ് ഇപ്പോൾ അനുവദിച്ചത്. ആദ്യ ഗഡു ഓണത്തിന് നൽകി. രണ്ടാം ഗഡുവാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.