image

30 July 2024 6:08 PM IST

News

വയനാട് ഉരുള്‍പൊട്ടല്‍; മരണം 108 ആയി

MyFin Desk

വയനാട് ഉരുള്‍പൊട്ടല്‍; മരണം 108 ആയി
X

Summary

  • വയനാടിനെ നടുക്കിയ വന്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 108 ആയി
  • രക്ഷാപ്രവര്‍ത്തനം സുഗമമാക്കാനായി വായുസേന പ്രദേശത്ത് എത്തി
  • എയര്‍ലിഫ്റ്റിങ് നടത്തുന്നതിനായി ഹെലികോപ്റ്റര്‍ പ്രദേശത്ത് പറന്നിറങ്ങിയിട്ടുണ്ട്


വയനാടിനെ നടുക്കിയ വന്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 108 ആയി. പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഉരുള്‍പൊട്ടിയത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുള്‍പൊട്ടി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എത്ര വീടുകള്‍ നശിച്ചുവെന്ന് കൃത്യമായ കണക്കില്ല. ആകെ 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സര്‍ക്കാര്‍ പറയുന്നതെന്ന് സൈന്യം അറിയിച്ചു. തകര്‍ന്നടിഞ്ഞ വീടുകളും ഗതിമാറി ഒഴുകുന്ന പുഴയും വന്‍തോതില്‍ കുന്നുകൂടിക്കിടക്കുന്ന മരത്തടികളും ചെളിയുമാണ് ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലത്തെ ദൃശ്യങ്ങള്‍.

അതിനിടെ, മുണ്ടക്കൈയില്‍ കുടുങ്ങിയ നൂറോളം പേരെ സൈന്യം കണ്ടെത്തി. രക്ഷാപ്രവര്‍ത്തനം സുഗമമാക്കാനായി വായുസേന പ്രദേശത്ത് എത്തി. എയര്‍ലിഫ്റ്റിങ് നടത്തുന്നതിനായി ഹെലികോപ്റ്റര്‍ പ്രദേശത്ത് പറന്നിറങ്ങിയിട്ടുണ്ട്. താത്കാലിക പാലം നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍ ഡല്‍ഹിയില്‍നിന്നും ചെന്നൈയില്‍നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തിക്കാനുള്ള നടപടികളും ആരംഭിച്ചു.