13 March 2025 7:30 PM IST
11 രൂപയ്ക്ക് 10GB ഡാറ്റ; പുതിയ പ്ലാനുമായി ജിയോ
ഉപഭോക്താക്കള്‍ക്കായി 100 രൂപയുടെ കിടിലന്‍ റീച്ചാര്‍ജ് പ്ലാന്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. ഡാറ്റാ ഒണ്‍ലി റീച്ചാര്‍ജ് പ്ലാനായ ഈ പാക്കില്‍ 90 ദിവസത്തേക്ക് ജിയോഹോട്ട്‌സ്റ്റാര്‍ (JioHotstar) സബ്‌സ്‌ക്രിപ്ഷനും അഞ്ച് ജിബി ഡാറ്റയും ലഭിക്കും. നിലവില്‍ ജിയോഹോട്ട്‌സ്റ്റാര്‍ പരസ്യമുള്ള ഉള്ളടക്കത്തോടുകൂടിയ പ്രതിമാസ പ്ലാനിന് 149 രൂപയാണ് ഈടാക്കുന്നത്.
പുതിയ 100 രൂപ പാക്കില്‍ വെബ് സീരീസുകളും സിനിമകളും ഐപിഎല്‍ ഉള്‍പ്പടെയുള്ള തത്സമയ കായിക വിനോദങ്ങളും 1080p റെസലൂഷനില്‍ സ്മാര്‍ട്ട്‌ഫോണിലും സ്മാര്‍ട്ട് ടിവിയിലും സ്ട്രീം ചെയ്യാം. ജിയോയുടെ സാധാരണ പ്രീപെയ്ഡ് പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായ പ്ലാനാണ് ഇത്. ഇതിൽ വോയ്‌സ് കോളിംഗ്, എസ്എംഎസ് സേവനങ്ങൾ ഉൾപ്പെടുന്നില്ല. ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുതിയ പ്ലാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്.