25 Aug 2023 12:04 PM
Summary
- ബ്രിക്സിനുശേഷം പുടിന്‍ ഒഴിവാക്കുന്ന രണ്ടാമത്തെ ഉച്ചകോടി
- പാശ്ചാത്യ നേതാക്കളുടെ സാന്നിധ്യം പുടിന്‍ ആഗ്രഹിക്കുന്നില്ല എന്ന് വ്യാഖ്യാനം
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പങ്കെടുക്കില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കുശേഷം പുടിന്‍ ഒഴിവാക്കുന്ന രണ്ടാമത്തെ വലിയ അന്താരാഷ്ട്ര പരിപാടിയാണിത്. ബ്രിക്സ് 15-ാം ഉച്ചകോടിയില്‍ റഷ്യന്‍ പ്രതിനിധി സംഘത്തെ നയിച്ചത് റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവാണ് ഉക്രൈന്‍ ആക്രമണത്തിനുശേഷം റഷ്യക്കുമേല്‍ കനത്ത ഉപരോധം ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലെ പ്രധാന നേതാക്കള്‍ ജി 20 പരിപാടിയില്‍ പങ്കെടുക്കുമെന്നതിനാല്‍ ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ട്.
2022 ഫെബ്രുവരിയില്‍ ഉക്രൈന്‍ അധിനിവേശത്തിനുശേഷം റഷ്യന്‍ പ്രസിഡന്റ് ഒഴിവാക്കുന്ന തുടര്‍ച്ചയായ രണ്ടാമത്തെ ജി20 ഉച്ചകോടിയാണ് ന്യൂഡല്‍ഹിയിലേത്. 2022ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ നിന്നും പുടിന്‍ വിട്ടുനിന്നിരുന്നു. 2014ല്‍ ക്രിമിയ പിടിച്ചെടുക്കുമ്പോഴും അദ്ദേഹം ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല.
ഉച്ചകോടിയില്‍ പാശ്ചാത്യ നേതാക്കള്‍ എത്തുമെന്നതിനാലാണ് റഷ്യന്‍ പ്രസിഡന്റ് അന്താരാഷ്ട്ര പരിപാടികളില്‍നിന്ന് തുടര്‍ച്ചയായി ഒഴിവാകുന്നത്.ആ രാജ്യങ്ങളിലെ നേതാക്കളുമായി നേരിട്ടുള്ള ഏറ്റുമുട്ടലില്‍ ഏര്‍പ്പെടാന്‍ പുടിന് താല്‍പ്പര്യമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നു
പാശ്ചാത്യ നേതാക്കളെ ഉള്‍പ്പെടുത്തിയാല്‍, ആ രാജ്യങ്ങളിലെ നേതാക്കളുമായി നേരിട്ടുള്ള ഏറ്റുമുട്ടലില്‍ ഏര്‍പ്പെടാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ റഷ്യന്‍ പ്രസിഡന്റ് അന്താരാഷ്ട്ര പരിപാടിയില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നാണ്് അന്താരാഷ്ട്ര വിദഗ്ധര്‍ പറയുന്നത്.
വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ജെനി പ്രിഗോഷിന്റെ മരണത്തിലും പിന്നില്‍ പുടിനാണെന്ന് പുതിയ ആരോപണമുയര്‍ന്നിട്ടുണ്ട്. ലോകമെമ്പാടുമുള്ള നേതാക്കള്‍ പുടിനെതിരായ പ്രിഗോഷിന്റെ കലാപവുമായി രണത്തെ ബന്ധപ്പെടുത്തി. ക്രെംലിന്‍ വക്താവ് അത്തരം അവകാശവാദങ്ങളെല്ലാം നിരസിച്ചിട്ടുണ്ട്. ഇതെല്ലാം പാശ്ചാത്യ രാജ്യങ്ങളുടെ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ദിമിത്രി പെസ്‌കോവ് പറഞ്ഞു.