image

11 Oct 2023 5:15 PM GMT

News

വി ജെ കുര്യൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ ചെയർമാൻ

MyFin Desk

വി ജെ കുര്യൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ ചെയർമാൻ
X

കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ സ്ഥാപക മാനേജിങ് ഡയറക്ടറും , ഐ എ എസ് ഉദ്യോഗസ്ഥനും ആയിരുന്ന വി ജെ കുര്യൻ തൃശൂർ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ ചെയർമാനായി നവംബർ 2 നു ചുമതല ഏൽക്കും .മാർച്ച് 22 , 2026 വരെ ആണ് കാലാവധി. നിയമനം അംഗകരിച്ചതായി ആർ ബി ഐ ബാങ്കിന്റെ ബോർഡിനെ അറിയിച്ചിട്ടുണ്ട്.

കുര്യൻ ഇപ്പോൾ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറാണ്.

ബാങ്കിന്റെ ഇപ്പോഴത്തെ നോൺ-എക്സിക്യൂട്ടീവ് പാർട്ട് ടൈം ചെയർമാൻ സലിം ഗംഗാധരൻ നവംബർ 1 നു വിരമിക്കുന്ന ഒഴിവിലാണ് കുര്യന്റെ നിയമനം.

കേരള കേഡർ 1983 ബാച്ചിൽ പെട്ട കുര്യൻ വാട്ടർ റിസോഴ്സ്സ് ഡിപ്പാർട്മെന്റിൽ നിന്നും അഡിഷണൽ ചീഫ് സെക്രട്ടറി ആയാണ് വിരമിച്ചത്. സർവീസ്സിനിടയിൽ 23 വർഷക്കാലം വിവിധ കമ്പനികളുടെ മേധാവി ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ , കൊച്ചി മെട്രോ റെയിൽ, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് , കൊച്ചിൻ സ്മാർട്ട് മിഷൻ എന്നിവയുടെ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.