image

14 Nov 2023 12:11 PM

News

ബെംഗളുരുവില്‍ നിന്നും ഗോവയ്ക്കു പുറപ്പെട്ട വിമാനം ബെംഗളുരുവില്‍ തന്നെ തിരിച്ചെത്തി

MyFin Desk

ബെംഗളുരുവില്‍ നിന്നും ഗോവയ്ക്കു പുറപ്പെട്ട വിമാനം ബെംഗളുരുവില്‍ തന്നെ തിരിച്ചെത്തി
X

Summary

പിന്നീട് വിമാനം വൈകുന്നേരം 4.55ന് ഗോവയിലേക്ക് പറക്കുകയും 6.15ന് ഗോവയില്‍ ലാന്‍ഡ് ചെയ്യുകയുമുണ്ടായി


ബെംഗളുരുവില്‍ നിന്നും ഗോവയ്ക്കു പുറപ്പെട്ട വിസ്താരയുടെ വിമാനം ഗോവയില്‍ ലാന്‍ഡ് ചെയ്യാതെ ബെംഗളുരുവിലേക്കു തന്നെ തിരിച്ചു പറന്നു. ഗോവയിലെ ദാബോലിം എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാനിരുന്ന വിസ്താര വിമാനം റണ്‍വേയില്‍ തെരുവ് നായയെ കണ്ടതിനെ തുടര്‍ന്നാണ് ലാന്‍ഡ് ചെയ്യാതെ ബെംഗളുരുവിലെ കെംപഗൗഡ വിമാനത്താവളത്തിലേത്തു തന്നെ തിരിച്ചു പറന്നത്. ഇന്നലെയാണ് (നവംബര്‍ 13) സംഭവം നടന്നത്.

ദാബോലിം വിമാനത്താവളത്തിന്റെ റണ്‍വേയില്‍ തെരുവ് നായയെ കണ്ടതിനെ തുടര്‍ന്നു വിസ്താര വിമാനത്തിന്റെ പൈലറ്റിനോട് കുറച്ചുനേരം ' ഹോള്‍ഡ് ' ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ബെംഗളൂരുവിലേക്ക് അദ്ദേഹം വിമാനവുമായി തിരിച്ചു പറക്കുകയായിരുന്നു.

നവംബര്‍ 13ന് ഉച്ചയ്ക്കായിരുന്നു ബെംഗളുരുവില്‍ നിന്നും വിമാനം ഗോവയ്ക്ക് പറന്നത്. ഉച്ചയ്ക്ക് 2 മണിക്ക് ഗോവയില്‍ ലാന്‍ഡ് ചെയ്യുന്ന വിധത്തിലായിരുന്നു യാത്ര ക്രമീകരിച്ചത്. എന്നാല്‍ ഗോവയില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ പല യാത്രക്കാരും ക്ഷുഭിതരായതായി റിപ്പോര്‍ട്ടുണ്ട്.

റണ്‍വേയില്‍ നിയന്ത്രണങ്ങളുണ്ടായതാണ് ഫ്‌ളൈറ്റ് ഗതി തിരിച്ചുവിടാനുണ്ടായ കാരണമെന്നും ഇക്കാര്യങ്ങള്‍ തങ്ങളുടെ പരിധിക്കപ്പുറം സംഭവിക്കുന്നതാണെന്നും വിസ്താര അധികൃതര്‍ പറഞ്ഞു.

പിന്നീട് വിമാനം വൈകുന്നേരം 4.55ന് ഗോവയിലേക്ക് പറക്കുകയും 6.15ന് ഗോവയില്‍ ലാന്‍ഡ് ചെയ്യുകയുമുണ്ടായി.