6 Jan 2024 11:00 AM
Summary
- എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉപദേശക സ്ഥാനത്തേക്ക് സ്മിത സാരംഗിയെയും നിയമിച്ചു
- ബെയ്ജിംഗ് എംബസിയില്‍ കൗണ്‍സിലര്‍ ആയി കല്യാണ്‍ റെവെല്ല നിയമിതനായി
മുതിര്‍ന്ന ബ്യൂറോക്രാറ്റ് വികാസ് ഷീലിനെ മനിലയിലെ ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചതായി പേഴ്സണല്‍ മന്ത്രാലയം അറിയിച്ചു. ഷീല്‍ ഉള്‍പ്പെടെ ഏഴ് സിവില്‍ സര്‍വീസുകാരെയാണ് വിദേശത്തെ പ്രധാന തസ്തികകളില്‍ നിയമിച്ചത്.
ഛത്തീസ്ഗഢ് കേഡറിലെ 1994 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഉദ്യോഗസ്ഥനായ ഷീല്‍, നിലവില്‍ ജല്‍ ശക്തി മന്ത്രാലയത്തിന് കീഴിലുള്ള ജല്‍ ജീവന്‍ മിഷന്റെ അഡീഷണല്‍ സെക്രട്ടറിയും മിഷന്‍ ഡയറക്ടറുമാണ്.
ചുമതലയേറ്റ തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് അദ്ദേഹത്തെ ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ (എഡിബി) ഇഡി ആയി നിയമിച്ചതായി ഉത്തരവില്‍ പറയുന്നു. മൂന്ന് വര്‍ഷത്തേക്ക് ഫിലിപ്പീന്‍സിലെ എഡിബി എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉപദേശക സ്ഥാനത്തേക്ക് സ്മിത സാരംഗിയെ നിയമിച്ചതായും ഉത്തരവില്‍ പറയുന്നു.
സീനിയര്‍ ബ്യൂറോക്രാറ്റ് കല്യാണ്‍ റെവെല്ല ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസിയില്‍ കൗണ്‍സിലര്‍ (സാമ്പത്തിക) ആയിരിക്കും. മൂന്നുവര്‍ഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനം.
ഉത്തര്‍പ്രദേശ് കേഡറിലെ 2002 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സെന്തില്‍ പാണ്ഡ്യന്‍ സി, ജനീവയിലെ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ (ഡബ്ല്യുടിഒ) അംബാസഡര്‍/പെര്‍മനന്റ് റെപ്രസന്റേറ്റീവ് (പിആര്‍), പെര്‍മനന്റ് മിഷന്‍ ഓഫ് ഇന്ത്യ (പിഎംഐ) സ്ഥാനത്തേക്ക് നിയമിതനായി.എം ബാലാജിയെ ബ്രസല്‍സിലെ ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി നിയമിച്ചു. തമിഴ്നാട് കേഡറിലെ 2005 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.
2004 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഇന്‍കം ടാക്‌സ്) ഉദ്യോഗസ്ഥനായ പര്‍വീണ്‍ കുമാര്‍, യുഎസ്എയിലെ വാഷിംഗ്ടണ്‍ ഡിസി, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഉപദേശകനായിരിക്കും.
ഇന്ത്യന്‍ ട്രേഡ് സര്‍വീസ് (2012 ബാച്ച്) ഉദ്യോഗസ്ഥയായ തനു സിംഗിനെ മൂന്ന് വര്‍ഷത്തേക്ക് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനിലെ (ഡബ്ല്യുടിഒ) ഫസ്റ്റ് സെക്രട്ടറിയായും (പെര്‍മനന്റ് മിഷന്‍ ഓഫ് ഇന്ത്യ) നിയമിച്ചു.