image

5 Feb 2024 9:28 AM GMT

News

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ 2025-ഓടെ

MyFin Desk

vande bharat sleeper trains by 2025
X

Summary

  • മികച്ച യാത്രാനുഭവം, ആധുനിക സൗകര്യം എന്നിവ സ്ലീപ്പര്‍ ട്രെയിനുകളുടെ മുഖമുദ്രയായിരിക്കും
  • വന്ദേഭാരത് സ്ലീപ്പര്‍ കോച്ചിന്റെ ആദ്യ മാതൃക ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ തയാറാകും
  • ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് സ്ലീപ്പര്‍ ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്


അടുത്ത വര്‍ഷം അവസാനത്തോടെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും. ഇതിന്റെ പരീക്ഷണ ഓട്ടം ഏപ്രിലില്‍ നടത്താനാണ് റെയില്‍വേ പദ്ധതിയിട്ടിരിക്കുന്നതെന്നും സൂചന.

മികച്ച യാത്രാനുഭവം, ആധുനിക സൗകര്യം എന്നിവ സ്ലീപ്പര്‍ ട്രെയിനുകളുടെ മുഖമുദ്രയായിരിക്കും.

നിലവിലെ പ്രീമിയം രാജധാനി ട്രെയിനുകളേക്കാള്‍ വേഗതയുള്ളതായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍.

വന്ദേഭാരത് സ്ലീപ്പര്‍ കോച്ചിന്റെ ആദ്യ മാതൃക ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് സ്ലീപ്പര്‍ ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്.

രാത്രി യാത്രയുള്ള റൂട്ടുകളിലായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. ഡല്‍ഹി-മുംബൈ, ഡല്‍ഹി-ഹൗറ റൂട്ടുകളിലൊന്നായിരിക്കും ആദ്യ സര്‍വീസിനായി തിരഞ്ഞെടുക്കുക.