22 Aug 2023 11:36 AM GMT
Summary
- എല്ലാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ ഉറപ്പാക്കണം
- വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക ആരോഗ്യം പരമപ്രധാനം
- സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, ചാറ്റുകള്‍, ഇമെയിലുകള്‍ എന്നിവ പരിശോധിക്കപ്പെടാം
യുഎസ് സര്‍വകലാശാലകളില്‍ പ്രവേശനം നേടിയ നൂറോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വിവിധ വിമാനത്താവളങ്ങളില്‍നിന്നു തന്നെ തിരിച്ചയച്ചതു അവിടെ പ്രവേശനം കാത്തിരിക്കുന്ന വിദ്യാർത്ഥി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ത്ഥികള്‍ വിസ ലഭിച്ച് യുഎസിലെത്തിയ ശേഷം വിമാനത്താവളങ്ങളില്‍നിന്നും അധികൃതര്‍ മടക്കി അയക്കുകയായിരുന്നു.
വിസ ലഭിച്ചതുകൊണ്ടുമാത്രം യുഎസ് നിങ്ങള്‍ക്ക് പ്രവേശനം ഉറപ്പുനല്‍കുന്നില്ലെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. മറ്റു നിരവധി ഘടകങ്ങള്‍കൂടി അതിനു ബാധകമാണ്.
വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക ആരോഗ്യം പരമപ്രധാനമാണ്. കൂടാതെ യുഎസില്‍ എത്തുന്നവരുടെ ഉദ്ദേശ്യം തിരിച്ചറിയുന്നതിനായി സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, ചാറ്റുകള്‍, ഇമെയിലുകള്‍ എന്നിവ യുഎസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതില്ർ എവിടെ പരാജയപ്പെട്ടാലും പഠിക്കാനായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ പുറന്തള്ളപ്പെടാ. യുഎസ് ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിനു മുതിര്‍ന്നാല്‍ അറസ്റ്റിലാവുകയും ചെയ്യാം.
ഇമിഗ്രേഷന്‍ അഭിമുഖങ്ങളിലെ തൃപ്തികരമല്ലാത്ത പ്രതികരണങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പ്രപോഴും പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്.
വിദ്യാർത്ഥികളെ തിരിച്ചയച്ച സംഭവിത്തില്‍ യു എസ് അധികൃതരില്‍ നിന്ന് പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. എന്നാല്‍ തിരിച്ചയക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളുണ്ട്. ഈ മാനദണ്ഡങ്ങളില്‍ സാമ്പത്തിക സ്ഥിരത, ആക്ഷേപകരമായ സോഷ്യല്‍ മീഡിയ ഉള്ളടക്കം, ഇമിഗ്രേഷന്‍ അഭിമുഖങ്ങളിലെ തൃപ്തികരമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
'വിദ്യാര്‍ത്ഥികള്‍ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. വിസ ലഭിക്കുന്നത് നിങ്ങള്‍ക്ക് യുഎസിലേക്കുള്ള പ്രവേശനത്തിന് ഉറപ്പുനല്‍കുന്നില്ല. അവര്‍ എല്ലാ മാനദണ്ഡങ്ങളും പാലിക്കുകയും ഇമിഗ്രേഷന്‍ കൗണ്ടറിലെ ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം നല്‍കുകയും വേണം, ''ഇമിഗ്രേഷന്‍ പ്രക്രിയ സൂക്ഷ്മമായി പിന്തുടരുന്ന അനലിസ്റ്റ് പറയുന്നു. ഈ വിഷയം തെലങ്കാന സര്‍ക്കാരും സൂക്ഷ്മമായി നിരീക്ഷിച്ചുവിരകയാണ്.
എന്നാല്‍ വിദ്യാര്‍ത്ഥികളെ യുഎസില്‍ നിന്ന് തിരിച്ചയക്കുന്നത് പുതിയ കാര്യമൊന്നുമല്ല. എല്ലാ ദിവസവും 2-3 വിദ്യാര്‍ത്ഥികളെ അവിടെനിന്ന് തിരിച്ചയക്കുന്നു. പകര്‍ച്ചവ്യാധിക്കു ശേഷമുള്ള വിസകളുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം കാരണം ഈ എണ്ണം ഇപ്പോള്‍ വളരെ വലുതാണ്. നടപടിക്രമങ്ങള്‍ ശ്രദ്ധാപൂര്‍വം പിന്തുടരാന്‍ എല്ലാവരും വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിക്കുന്നു.
ഇങ്ങനെ തിരിച്ചയക്കപ്പെട്ടവര്‍ക്ക് അഞ്ച് വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വരാം എന്ന വാര്‍ത്തയും നേരത്തെ പുറത്തുവന്നിരുന്നു. തിരിച്ചയക്കുന്നതിന് അനന്തരഫലങ്ങളും ഏറെയാണ്. വിദ്യാര്‍ത്ഥികളുടെ സമയ നഷ്ടം,ഭാവി സാധ്യതകള്‍ എന്നിവമാത്രമല്ല കര്‍ശനമായ യുഎസ് നിയന്ത്രണങ്ങളുടെ പ്രത്യാഘാതങ്ങളും അവര്‍ അനുഭവിക്കേണ്ടിവരുന്നു.