image

12 March 2025 4:37 PM IST

News

യുഎസ് വൈസ് പ്രസിഡന്റ് ഈ മാസം ഇന്ത്യയിലേക്ക്

MyFin Desk

യുഎസ് വൈസ് പ്രസിഡന്റ് ഈ മാസം ഇന്ത്യയിലേക്ക്
X

Summary

  • താരിഫ് തര്‍ക്കം മുറുകുന്നതിനിടെയാണ് വാന്‍സിന്റെ സന്ദര്‍ശനം
  • വൈസ് പ്രസിഡന്റായതിനു ശേഷം വാന്‍സിന്റെ രണ്ടാമത്തെ വിദേശയാത്രയാണിത്


യുഎസ് വൈസ് പ്രസിഡന്റ് ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും. നികുതി ചുമത്തലുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം.

വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഭാര്യ ഉഷാ വാന്‍സും ഈ മാസം അവസാനത്തോടെയാണ് ഇന്ത്യയിലെത്തുക. വൈസ് പ്രസിഡന്റായതിനു ശേഷം വാന്‍സിന്റെ രണ്ടാമത്തെ വിദേശയാത്രയായിരിക്കും ഇത്. കഴിഞ്ഞ മാസം വാന്‍സ് ഫ്രാന്‍സിലും ജര്‍മ്മനിയിലും സന്ദര്‍ശനം നടത്തിയിരുന്നു.

ഫെബ്രുവരിയില്‍ പാരീസിലെ എഐ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജെ.ഡി വാന്‍സിനേയും കുടുംബാംഗങ്ങളേയും സന്ദര്‍ശിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ വട്ലൂരില്‍ നിന്ന അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് വൈസ് പ്രസിഡന്റിന്റെ ഭാര്യ ഉഷ വാന്‍സ്.