image

24 Feb 2025 9:31 AM GMT

News

യുഎസ് താരിഫ്; ഇന്ത്യയെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

MyFin Desk

യുഎസ് താരിഫ്; ഇന്ത്യയെ  ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്
X

Summary

  • ഏഷ്യ-പസഫിക് സമ്പദ് വ്യവസ്ഥകളുടെ താരിഫ് നിരക്കുകള്‍ യുഎസ് പരിശോധിക്കുന്നു
  • ഇന്ത്യ, ദക്ഷിണ കൊറിയ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളെ യുഎസ് നടപടി ബാധിക്കും


നിരവധി ഏഷ്യ-പസഫിക് സമ്പദ് വ്യവസ്ഥകള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉയര്‍ന്ന താരിഫ് നിരക്ക് നേരിടേണ്ടിവരുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. ഇന്ത്യ, ദക്ഷിണ കൊറിയ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളെയാകും യുഎസ് നടപടി ഏറ്റവും കൂടുതല്‍ ബാധിക്കുക.

റിപ്പോര്‍ട്ടില്‍, വിയറ്റ്നാം, തായ്വാന്‍, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങിയ സമ്പദ്വ്യവസ്ഥകള്‍ക്ക് യുഎസുമായി താരതമ്യേന വലിയ സാമ്പത്തിക എക്‌സ്‌പോഷര്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നു. അതായത് താരിഫ് ഏര്‍പ്പെടുത്തിയാല്‍ ഏറ്റവും വലിയ സാമ്പത്തിക ആഘാതം ഈ രാജ്യങ്ങള്‍ക്കായിരിക്കുമെന്ന് എസ് & പി പറഞ്ഞു.

'ഇന്ത്യയും ജപ്പാനും കൂടുതല്‍ ആഭ്യന്തരമായി അധിഷ്ഠിതമായ സമ്പദ്വ്യവസ്ഥകളാണ്, അവ താരിഫുകളില്‍ നിന്ന് കുറച്ച് ഇളവ് നല്‍കും,' റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള വ്യാപാര പങ്കാളികള്‍ക്ക് പരസ്പര താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതിയ യുഎസ് ഭരണകൂടം ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം അധിക തീരുവയും സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് 25 ശതമാനം അധിക തീരുവയും ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

'നടപടികള്‍ ഇതുകൊണ്ടൊന്നും അവസാനിക്കില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പങ്കാളി സമ്പദ് വ്യവസ്ഥകള്‍ക്ക് യുഎസ് ഭരണകൂടം വ്യാപാര താരിഫ് ചുമത്തുന്നത് സംബന്ധിച്ച വാര്‍ത്തകളെത്തുടര്‍ന്ന് സാമ്പത്തിക മേഖലയില്‍ അനിശ്ചിതത്വം കൂടുതലാണ്.

കൂടാതെ ഈ നടപടി ഉഭയകക്ഷി ചര്‍ച്ചകള്‍ ഫലങ്ങളെയും ബാധിച്ചേക്കാം. എന്നിരുന്നാലും, നിരവധി ഏഷ്യ-പസഫിക് സമ്പദ്വ്യവസ്ഥകള്‍ സൂക്ഷ്മപരിശോധനയിലാണ്,' എസ് & പി പറഞ്ഞു.

മേഖലയിലെ ചില രാജ്യങ്ങള്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്നതിനേക്കാള്‍ ഉയര്‍ന്ന താരിഫ് ചുമത്തുന്നുണ്ടെന്നും ആ സമ്പദ് വ്യവസ്ഥകള്‍ 'പരസ്പര താരിഫ് നടപടികള്‍'ക്കായി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുമെന്നും എസ് & പി പറഞ്ഞു.

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഏഷ്യ-പസഫിക് മേഖലയിലെ രാജ്യങ്ങള്‍ ചുമത്തുന്ന താരിഫ്, ആ രാജ്യങ്ങളില്‍നിന്നും യുഎസിലേക്കുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നികുതി, ഇവ തമ്മിലുള്ള വ്യത്യാസം എന്നിവയാണ് റിപ്പോര്‍ട്ടില്‍ പരിശോധിച്ചത്.

'ഇറക്കുമതി താരിഫ് ചുമത്തല്‍ അളക്കുന്നതിനുള്ള ഉപയോഗപ്രദമായ സൂചകങ്ങളാണ് ഫലപ്രദമായ താരിഫുകളുടെ ഈ കണക്കുകള്‍. ഈ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള വ്യാപാര പ്രതികാരത്തിന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് ഇന്ത്യയും, തുടര്‍ന്ന് ദക്ഷിണ കൊറിയയും, തായ്ലന്‍ഡും ആയിരിക്കാമെന്ന് ഫലങ്ങള്‍ കാണിക്കുന്നു,' എസ് & പി കൂട്ടിച്ചേര്‍ത്തു.