image

23 Sep 2024 1:06 PM GMT

News

ബോസ്റ്റണിലും ലോസ് ഏഞ്ചല്‍സിലും ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ തുറക്കും

MyFin Desk

ബോസ്റ്റണിലും ലോസ് ഏഞ്ചല്‍സിലും   ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ തുറക്കും
X

Summary

  • ഈ നടപടി പ്രവാസികള്‍ക്ക് മികച്ച കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമാക്കും
  • വിവിധ രാജ്യങ്ങളില്‍ കോണ്‍സുലാര്‍ സേവനം ഇന്ത്യ വിപുലീകരിക്കുന്നു.


ബോസ്റ്റണിലും ലോസ് ഏഞ്ചല്‍സിലും ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ തുറക്കുന്നു; ഇന്ത്യന്‍ പ്രവാസികള്‍ക്ക് മികച്ച കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അമേരിക്കയില്‍ ഇന്ത്യയുടെ നയതന്ത്ര ബന്ധം കൂടുതല്‍ ഊട്ടിഉറപ്പിക്കുന്നതിനാണ് ഈ നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസികള്‍ക്ക് മികച്ച കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കാനും വ്യാപാരം, വിദ്യാഭ്യാസം, സാംസ്‌കാരിക ബന്ധങ്ങള്‍ എന്നിവ വര്‍ധിപ്പിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. ലോസ് ഏഞ്ചല്‍സിലെ മുന്‍ മേയറായ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി ഈ നീക്കത്തെ സ്വാഗതം ചെയ്തു.

ഇന്ത്യന്‍ പ്രവാസികള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് വിവിധ രാജ്യങ്ങളില്‍ കോണ്‍സുലാര്‍ സേവനം വിപുലീകരിക്കുന്നുണ്ട്. ഓരോ രാജ്യവുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന്റെ സ്വഭാവമനുസരിച്ച് എംബസികള്‍, ഹൈക്കമ്മീഷനുകള്‍, കോണ്‍സുലേറ്റുകള്‍, സ്ഥിരം ദൗത്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ ചെലുത്തുന്നു.