image

26 Feb 2025 9:19 AM GMT

News

43 കോടി നൽകിയാൽ യു.എസ് പൗരത്വം നേടാം; ഗോൾഡ് കാർഡുമായി ട്രംപ്

MyFin Desk

us president trump unveils new plan to grant citizenship to foreign nationals
X

വിദേശ പൗരന്മാര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കാന്‍ പുതിയ പദ്ധതിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 5 മില്യണ്‍ അമേരിക്കൻ (43.5 കോടി ഇന്ത്യൻ രൂപ ) ഡോളര്‍ നല്‍കിയാല്‍ സമ്പന്നര്‍ക്ക് അമേരിക്കന്‍ പൗരന്മാരാകാനാകും. ഗോള്‍ഡ് കാര്‍ഡുകള്‍ എന്ന പേരിലാണ് ഈ പദ്ധതിയൊരുങ്ങുന്നത്. സമ്പന്നരായ ആളുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ ഗോള്‍ഡ് കാര്‍ഡുകൾ പിന്നീട് ഗ്രീൻ കാർഡ് റെസിഡൻസി സ്റ്റാറ്റസും അമേരിക്കൻ പൗരത്വവും നല്‍കുമെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കന്‍ വ്യവസായ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍ക്കുള്ള ഇബി-5 പദ്ധതിക്ക് പകരമായാണ് ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇ.ബി-5 വിസകൾക്ക് പകരമായി ട്രംപ് ഗോൾഡ് കാർഡ് നിലവിൽ വരുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് പറഞ്ഞു.