3 Nov 2023 3:23 PM
Summary
കുടിയേറാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധന
അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധന. 2022 ഒക്ടോബര്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 96,917 ഇന്ത്യക്കാരാണ് നിയമവിരുദ്ധമായി അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും അറസ്റ്റിലാവുകയും ചെയ്തതതെന്ന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഡാറ്റ സൂചിപ്പിക്കുന്നു. 2019-20 വര്‍ഷത്തില്‍ 19,883 പേരും 2020-21 കാലത്ത് 30,662 പേരും 2021-22 ല്‍ 63,927 പേരും അനധികൃത കുടിയേറ്റത്തിന് അറസ്റ്റിലായി എന്നും കണക്കുകള്‍ പറയുന്നു.
ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം അറസ്റ്റിലായ 96,917 പേരില്‍ 30,010 ആളുകള്‍ കനേഡിയന്‍ ബോര്‍ഡറില്‍ വെച്ചാണ് അറസ്റ്റിലായത്. 41,770 പേര്‍ മെക്‌സിക്കോ അതിര്‍ത്തിയില്‍ വെച്ചും അറസ്റ്റിലായി. അറസ്റ്റ് ചെയ്യുന്നവരെ നാല് വിഭാഗത്തിലാണ് പെടുത്തുന്നത് പ്രായപൂര്‍ത്തിയാകാത്തവര്‍ കൂടെയുള്ളവര്‍, ഒരു കുടുംബത്തിലെ വ്യക്തികള്‍, വ്യക്തികള്‍ മാത്രം, കുട്ടികള്‍ കൂടെയില്ലാത്തവര്‍. ഒറ്റയ്ക്ക് എത്തുന്നവരാണ് അധികവും. 2023 സാമ്പത്തിക വര്‍ഷത്തില്‍ 84,000 ഇന്ത്യക്കാരാണ് അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കുടിയേറിയത്. അറസ്റ്റ ചെയ്തവരില്‍ 730 പേരോടൊപ്പം പ്രായപൂര്‍ത്തിയാകാത്തവര്‍ ഇല്ല.
അമേരിക്കയിലെ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയാണ്. അമേരിക്കയിലേക്ക് എത്താന്‍ ഏറ്റവുമടുത്തുള്ള വിമാനത്താവളത്തിലേക്ക് ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളില്‍ നി്ന്നും നാല് വിമാനങ്ങളിലാണ് വരുന്നത്. അതിനുശേഷം കാര്‍ട്ടലുകള്‍ (അനധികൃതമായി വിപണിയെ നിയന്ത്രിക്കുന്ന ഒരു സംഘം) വാടകയ്‌ക്കെടുത്ത ബസില്‍ അമേരിക്കയിലേക്ക് എത്തും. ഇങ്ങനെ അനധികൃത കുടിയേറ്റം നടക്കുന്നതില്‍ ഭയമുണ്ടെന്ന് സെനറ്ററായ ജെയിംസ് ലങ്ക്‌ഫോഡ് പറയുന്നു.
ഈ വര്‍ഷം ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള 45,000 ആളുകളാണ് കാര്‍ട്ടലുകള്‍ക്ക് പണം നല്‍കി അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തി കടന്ന് അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചത്. ഇന്ത്യയില്‍ ജീവിക്കാന്‍ ഭയമുണ്ടെന്നാണ് ഇവര്‍ പറയുന്നതെന്നും ലാങ്ക്‌ഫോര്‍ഡ് പറയുന്നു. മെക്‌സ്‌ക്കോയിലെ ക്രമിനല്‍ കാര്‍ട്ടലുകള്‍ കുടിയേറ്റക്കാരെ എന്തു പറയണം, എങ്ങനെ പറയണം എന്നു പറഞ്ഞ് പഠിപ്പിച്ചാണ് രാജ്യത്തേക്ക് കടത്തിവിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അഭയാര്‍ഥി പ്രക്രിയ്ക്കായി കാത്തിരിക്കുകയും അഭയാര്‍ഥി വിചാരണ നടക്കുമ്പോഴാണ് ആളുകളെ ഇവര്‍ കയറ്റി വിടുന്നതെന്നുംഅദ്ദേഹം പറഞ്ഞു.
അക്ഷരാര്‍ഥത്തില്‍ ഞങ്ങളുടെ സംവിധാനത്തെ ചൂഷണം ചെയ്യാന്‍ ആളുകളെ ക്ഷണിക്കുന്ന സ്ഥിതിയാണുള്ളത്. അമേരിക്കയുടെ തകര്‍ന്ന അഭയ കേന്ദ്ര സംവിധാനത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. അഭയാര്‍ഥി പദവിക്ക് തുല്യമാണ് അഭയം തേടിയെത്തുന്നതും. അന്താരാഷ്ട്ര നിയമത്തിലും ഇതുതന്നെയാണ് പറയുന്നതെന്നും ലാങ്ക്‌ഫോര്‍ട്ട് പറയുന്നു. ലോകമെമ്പാടുമുള്ള അഭയാര്‍ഥികളെ ഞങ്ങള്‍ ഇവിടെ സ്വീകരിക്കുന്നു.അഭയാര്‍ത്ഥികളും അതേ നിലവാരത്തിലാണ്. അവര്‍ അടുത്ത സുരക്ഷിത സ്ഥലത്തേക്ക് പോകണം, അവിടെയെത്തണം, അഭയം തേടണം. അതാണ് അന്താരാഷ്ട്ര നിലവാരം, പക്ഷേ ഇവിടെ അത് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.