image

7 Aug 2023 12:04 PM

News

പേമെന്റ് ആപ്പുകളെ ആശങ്കയിലാക്കി യു.പി.ഐ നവീകരണം

MyFin Desk

upi update worries payment apps
X

Summary

  • എൻ.പി.സി.ഐ വികസപ്പിച്ചെടുത്ത പുതിയ യു.പി.ഐ. പ്ലഗിൻ.
  • ഒരു പ്രത്യേക പേയ്‌മെന്റ് ആപ്പിന്റെ സഹായമില്ലാതെ ഫണ്ടുകൾ സ്വികരിക്കാം.
  • വേഗത്തിലും സുഗമമായും ഇടപാടുകൾ നടത്താൻ സാധിക്കും.


എൻ.പി.സി.ഐ (നാഷണൽ പയ്മെന്റ്റ് കോർ[പൊറേഷൻ ഓഫ് ഇന്ത്യ ) വികസപ്പിച്ചെടുത്ത പുതിയ യു.പി.ഐ. പ്ലഗിൻ അല്ലെങ്കിൽ മർച്ചന്‍റ് എസ് ഡി.കെ (സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് കിറ്റ്) മറ്റു പേമെന്റ് അപ്പുകൾക്ക് തിരിച്ചടിയാവുന്നു.

ഒരു പ്രത്യേക പേയ്‌മെന്റ് ആപ്പിന്റെ സഹായമില്ലാതെ ഫണ്ടുകൾ സ്വീകരിക്കുന്നതിന് ഇത് വ്യാപാരികളെ പ്രാപ്തമാക്കുനനു. ഒരു വെർച്വൽ പേയ്‌മെന്റ് വിലാസം സംയോജിപിച്ചാണ് ഓൺലൈൻ ഇടപാട് നടത്തുന്നത്. ഉപഭോക്താക്കൾക്ക് മൂന്നാമതൊരു ആപ്പിനെ ആശ്രയിക്കാതെ, വേഗത്തിലും സുഗമമായും ഇടപാടുകൾ നടത്താൻ സാധിക്കുന്നു.

പേടിഎം , റേസർപേ , ജാസ്പേ തുടങ്ങിയവ പോലുള്ള പേയ്മെന്റ് സേവന ദാതാക്കൾ തങ്ങളുടെ വ്യാപാരികൾക്ക് എസ് ഡി കെ ലഭ്യമാക്കിയിട്ടുണ്ട്. വിജയ നിരക്ക് 15 ശതമാനം വരെ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

സ്വിഗി, സോമറ്റോ, ഫ്ലിപ്കാർട്, മിന്ത്ര, ഡ്രീം 11 തുടങ്ങിയ വന്‍കിട ഓണ്‍ലൈന്‍ വ്യാപാരികൾ ഇൻ-ലൈൻ അല്ലെങ്കിൽ ഇൻ-ആപ്പ് പേയ്‌മെന്റുകളിലേക്ക് മാറുകയാണെങ്കിൽ, നിലവിലെ യു.പി.ഐ ലീഡർമാരായ ഫോൺ പേ, ഗൂഗിൾ പേ എന്നിവയ്ക്ക് തിരിച്ചടിയാവും.

ഇപ്പോള്‍ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം എന്നീ യുപിഐ ആപ്പുകൾക്ക് യഥാക്രമം 47%, 33% ,13% വിപണി വിഹിതം ഉണ്ട്.

ജൂലൈയില്‍ 996 കോടി ഇടപാടുകളിലായി 15.36 ലക്ഷം കോടി രൂപയുടെ ഇടപാടാണ് യു പി ഐ വഴി നടന്നത്

വ്യാപാരികൾ, പേയ്‌മെന്റ് പ്രോസസ്സറുകൾ, ബാങ്കുകൾ തുടങ്ങി ഈ മേഖലയിലുള്ളവരുടെ ദീർഘകാല ആഗ്രഹമാണ് ഈ സംവിധാനം. യുപിഐ പേയ്‌മെന്റുകളുടെ 57 ശതമാനവും വ്യാപാരികൾ വഴിയാണ് നടക്കുന്നത്. ഇടപാടുകളിൽ പകുതിയും ഓൺലൈനാണ്.വ്യാപാരികൾ ഈ സംവിധാനം സ്വീകരിക്കുകയാണെങ്കിൽ,ഫോൺ പേ, ഗൂഗിൾ പേ എന്നിവയുടെ ഇടപാടുകളുടെ ഗണ്യമായ ഭാഗം നഷ്‌ടപ്പെടുമെന്ന് ഇത് സൂചിപ്പിക്കുന്നു.ഓൺലൈൻ ഇടപാടുകളുടെ 60 ശതമാനവും യുപിഐ വഴിയാണ് നടക്കുന്നത്, അടുത്ത രണ്ട് വർഷങ്ങളിൽ ഇത് 75 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നുത്.