15 Sep 2023 7:59 AM GMT
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്ക് യുപിഐ ക്യൂആര്‍ കോഡ് പേയ്മെന്റ് സൗകര്യം
MyFin Desk
Summary
- നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യുടെ പിന്തുണയോടെ സ്റ്റാര്‍ ഹെല്‍ത്ത് വ്യക്തിഗത പേയ്മെന്റ് ഇന്റന്റ് ലിങ്കും അവതരിപ്പിച്ചിട്ടുണ്ട്.
കൊച്ചി: ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലയ്ഡ് ഇന്‍ഷുറന്‍സ് പോളിസി വാങ്ങുന്നതിനും പുതുക്കുന്നതിനും യുപിഐ ക്യൂആര്‍ കോഡ് അധിഷ്ഠിത പേയ്മെന്റ് സംവിധാനം അവതരിപ്പിച്ചു.നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യുടെ പിന്തുണയോടെ സ്റ്റാര്‍ ഹെല്‍ത്ത് വ്യക്തിഗത പേയ്മെന്റ് ഇന്റന്റ് ലിങ്കും അവതരിപ്പിച്ചിട്ടുണ്ട്.
പേയ്മെന്റ് സംബന്ധിച്ച ഇമെയിലുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന യുപിഐ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉപഭോക്താവിന് നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപാടു പൂര്‍ത്തിയാക്കാന്‍ സാധിക്കും. പ്രീമിയം തുക ഉള്‍പ്പടെ പേയ്മെന്റ് വിവരങ്ങളെല്ലാ ക്യൂആര്‍ കോഡില്‍ മുന്‍കൂട്ടി ലഭ്യമാക്കിയിട്ടുണ്ടാകും. അതുകൊണ്ട് പ്രീമിയം തുക എന്റര്‍ ചെയ്യേണ്ടതില്ല. ഓരോ ഉപഭോക്താവിനും വേണ്ടി തയ്യാറാക്കിയിരിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതു വഴി തടസമില്ലാതെ വേഗത്തില്‍ ഇടപാടു നടത്താം. ഏത് മൊബൈല്‍ ഫോണിലും ഈ സൗകര്യം ഉപയോഗിക്കാം.
ഇന്റന്റ് ലിങ്കി വഴിയാണ് പേയ്‌മെന്റ് നടത്തുന്നതെങ്കില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തന്നെ യുപിഐ ആപ്പ് വരും. ഒന്നിലധികം യുപിഐ ആപ്പുകള്‍ ഉള്ളവര്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.പ്രീമിയം തുക ഉള്‍പ്പടെ പേയ്മെന്റ് വിവരങ്ങളെല്ലാം ആപ്പില്‍ ലഭ്യമായിരിക്കും.ഉപഭോക്താവിന് അവരുടെ യുപിഐ പിന്‍ ഉപയോഗിച്ച് ഇടപാടു നടത്താം.ഉപഭോക്താക്കളുടെ മാറികൊണ്ടിരിക്കുന്ന ഇഷ്ടങ്ങളും ആവശ്യങ്ങളും കണക്കിലെടുത്ത് യുപിഐ അധിഷ്ഠിത ക്യൂആര്‍ കോഡ് പേയ്മെന്റ് സൗകര്യം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലയ്ഡ് ഇന്‍ഷുറന്‍സ് കമ്പനി എംഡിയും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു.