image

8 Dec 2023 5:59 AM

News

യുപിഐ ഇടപാട് പരിധി 1 ലക്ഷത്തില്‍നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി ആര്‍ബിഐ

MyFin Desk

RBI has increased the UPI transaction limit from Rs 1 lakh to Rs 5 lakh
X

Summary

ചില പ്രത്യേക ഇടപാടുകള്‍ക്കുള്ള യുപിഐ ഓട്ടോ പേയ്‌മെന്റുകളുടെ പരിധി ഉയര്‍ത്തി


ആശുപത്രികളിലേക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) പേയ്‌മെന്റുകളുടെ ഇടപാട് പരിധി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 5 ലക്ഷം രൂപയായി ഉയര്‍ത്തി. നേരത്തെ ഒരു ഇടപാടിന് ഒരു ലക്ഷം രൂപയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്.

ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്കുമായി ഉയര്‍ന്ന തുകയുടെ യുപിഐ പേയ്‌മെന്റുകള്‍ നടത്താന്‍ ഉപഭോക്താക്കളെ ആര്‍ബിഐയുടെ ഈ തീരുമാനത്തിലൂടെ സഹായിക്കുമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് അദ്ദേഹം യുപിഐ പരിധി ഉയര്‍ത്തുന്ന കാര്യം അറിയിച്ചത്.

നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ്, ലോണ്‍ തിരിച്ചടവ്, ഇന്‍ഷുറന്‍സ് തുടങ്ങിയ കാര്യങ്ങള്‍ക്ക് യുപിഐ വഴി 1 ലക്ഷം രൂപയില്‍ കൂടുതല്‍ പേയ്‌മെന്റ് നടത്താന്‍ സാധിക്കും.

2021 ഡിസംബര്‍ മുതല്‍ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാനും റീട്ടെയില്‍ ഡയറക്ട് സ്‌കീമിനും യുപിഐ വഴി 5 ലക്ഷം രൂപ പേയ്‌മെന്റ് നടത്താനും സൗകര്യം ചെയ്തിരുന്നു.

ചില പ്രത്യേക ഇടപാടുകള്‍ക്കുള്ള യുപിഐ ഓട്ടോ പേയ്‌മെന്റുകളുടെ പരിധി ഉയര്‍ത്തുന്നതായും ആര്‍ബിഐ പ്രഖ്യാപിച്ചു.