image

8 March 2024 10:58 AM

News

നേപ്പാളില്‍ ഇനി മുതല്‍ യുപിഐ സേവനം ലഭ്യം

MyFin Desk

upi payment service also in nepal
X

Summary

  • ഇപ്പോള്‍ ഏഴ് വിദേശ രാജ്യങ്ങളില്‍ യുപിഐ പേയ്‌മെന്റ് നടത്താനാകും
  • എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡും ഫോണ്‍പേ പേയ്‌മെന്റ് സര്‍വീസസും കരാര്‍ ഒപ്പിട്ടു
  • 2024 മാര്‍ച്ച് 8 മുതലാണ് നേപ്പാളില്‍ സേവനം ലഭ്യമാവുക


യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) സേവനം ഇനി അയല്‍രാജ്യമായ നേപ്പാളിലും ലഭ്യമായിരിക്കുമെന്ന് എന്‍പിസിഐ (നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) അറിയിച്ചു.

നേപ്പാളിലെ വ്യാപാര സ്ഥാപനങ്ങളില്‍ പണമിടപാട് നടത്തുന്നതിനു യുപിഐ സംവിധാനം ഉപയോഗിക്കാം.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ പേയ്‌മെന്റും (എന്‍ഐപിഎല്‍) നേപ്പാളിലെ ഏറ്റവും വലിയ പേയ്‌മെന്റ് ശൃംഖലയായ ഫോണ്‍പേ പേയ്‌മെന്റ് സര്‍വീസും തമ്മില്‍ സഹകരിക്കാന്‍ ധാരണയായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ യുപിഐ സേവനം ലഭ്യമായത്.

ഫോണ്‍പേ നെറ്റ് വര്‍ക്കിലുള്ള വ്യാപാരികള്‍ക്ക് ഇന്ത്യന്‍ യൂസര്‍മാരില്‍ നിന്ന് യുപിഐ പേയ്‌മെന്റുകള്‍ സ്വീകരിക്കാം.

ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഏഴ് വിദേശ രാജ്യങ്ങളില്‍ യുപിഐ പേയ്‌മെന്റ് നടത്താനാകും. ശ്രീലങ്ക, മൗറീഷ്യസ്, ഫ്രാന്‍സ്, യുഎഇ, സിംഗപ്പൂര്‍, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ ഏഴ് വിദേശ രാജ്യങ്ങളിലാണ് യുപിഐ സേവനം ലഭ്യമാവുക.