3 Jun 2024 3:13 PM IST
Summary
- മേയ് മാസത്തെ യുപിഐ ഇടപാടിന്റെ മൂല്യം 20.45 ലക്ഷം കോടി രൂപ
- ഏപ്രില്‍ മാസത്തെ യുപിഐ ഇടപാടിന്റെ മൂല്യം 19.64 ലക്ഷം കോടി രൂപ
- 2016 ഏപ്രിലില്‍ യുപിഐ അവതരിപ്പിച്ചതിനു ശേഷം ഇടപാടിന്റെ എണ്ണത്തിലും മൂല്യത്തിലും ഏറ്റവും ഉയര്‍ന്ന നില കൈവരിച്ചത് ഈ വര്‍ഷം മേയ് മാസം
മേയ് മാസം യുപിഐ ഇടപാട് 14.04 ബില്യന്റെ റെക്കോര്‍ഡ് മുന്നേറ്റം കൈവരിച്ചതായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു.
ഏപ്രിലിലെ യുപിഐ ഇടപാട് 13.30 ബില്യനായിരുന്നു. ഇതാണ് മേയ് മാസം 14.04 ബില്യനായി ഉയര്‍ന്നത്.
മേയ് മാസത്തെ യുപിഐ ഇടപാടിന്റെ മൂല്യം 20.45 ലക്ഷം കോടി രൂപയാണ്. ഏപ്രില്‍ ഇത് 19.64 ലക്ഷം കോടി രൂപയുമായിരുന്നു.
മേയ് മാസം 65,966 കോടി രൂപയുടെ ശരാശരി പ്രതിദിന ഇടപാട് നടന്നതായും എന്‍പിസിഐ അറിയിച്ചു.
2023 മേയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം മേയ് മാസത്തില്‍ ഇടപാടുകളുടെ എണ്ണത്തില്‍ 49 ശതമാനത്തിന്റെയും മൂല്യത്തില്‍ 39 ശതമാനത്തിന്റെയും വര്‍ധന കൈവരിച്ചതായി എന്‍പിസിഐ പറഞ്ഞു.
2016 ഏപ്രിലില്‍ യുപിഐ അവതരിപ്പിച്ചതിനു ശേഷം ഇടപാടിന്റെ എണ്ണത്തിലും മൂല്യത്തിലും ഏറ്റവും ഉയര്‍ന്ന നില കൈവരിച്ചത് ഈ വര്‍ഷം മേയ് മാസമാണെന്നും എന്‍പിസിഐ അറിയിച്ചു.