image

7 Nov 2023 10:16 AM IST

News

സൈബര്‍ തട്ടിപ്പ് തടയാന്‍ മൊബൈല്‍ ഫോണ്‍ യൂസര്‍മാര്‍ക്ക് യുണീക് കസ്റ്റമര്‍ ഐഡി വരുന്നു

MyFin Desk

exclusive client ID for users of mobile phones
X

Summary

14 അക്ക ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഹെല്‍ത്ത് അക്കൗണ്ട് ഹെല്‍ത്ത് ഐഡിയുമായി ഈ ആശയം വളരെയധികം സാമ്യമുള്ളതാണ്


മൊബൈല്‍ വരിക്കാര്‍ക്കായി സര്‍ക്കാര്‍ ഉടന്‍ തന്നെ യുണീക് കസ്റ്റമര്‍ ഐഡി അവതരിപ്പിക്കും. ആധാര്‍ കാര്‍ഡ് പോലെ ഒരു ആധികാരിക രേഖയായിരിക്കും ഇതും.

ഫോണ്‍ കണക്ഷനുകളുമായി ബന്ധപ്പെട്ട എല്ലാത്തിനും ഈ ഐഡി ആയിരിക്കും തിരിച്ചറിയാനുള്ള രേഖയായി പ്രവര്‍ത്തിക്കുന്നത്.

സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും സര്‍ക്കാരില്‍നിന്നുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും ഈ ഐഡി ഉപകാരപ്പെടുമെന്നാണു കണക്കാക്കുന്നത്. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പാണ് ഈ ആശയം നടപ്പിലാക്കുന്നത്.

14 അക്ക ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഹെല്‍ത്ത് അക്കൗണ്ട് (എബിഎച്ച്എ) ഹെല്‍ത്ത് ഐഡിയുമായി ഈ ആശയം വളരെയധികം സാമ്യമുള്ളതാണ്. ഈ ഹെല്‍ത്ത് ഐഡി ഉപയോഗിച്ച് ഒരു വ്യക്തിയുടെ മെഡിക്കല്‍ രേഖകളിലേക്ക് എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നു.

യുണീക് കസ്റ്റമര്‍ ഐഡി ഉപയോഗിച്ചു സിം കാര്‍ഡ് ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്നതാണു മറ്റൊരു പ്രത്യേകത.