image

16 Sep 2023 10:14 AM GMT

News

ആർബിഐ മാനദണ്ഡം; ടാറ്റ സൺസ് 2025 സെപ്തംബറിനുള്ളിൽ ലിസ്റ്റ് ചെയ്യണം

MyFin Desk

ആർബിഐ മാനദണ്ഡം; ടാറ്റ സൺസ് 2025 സെപ്തംബറിനുള്ളിൽ ലിസ്റ്റ് ചെയ്യണം
X

Summary

അപ്പർ ലെയർ എന്‍ബിഎഫ് സിയില്‍ 15 സ്ഥാപനങ്ങളെയാണ് ആർബിഐ നോട്ടിഫൈ ചെയ്തിരിക്കുന്നത്.


'അപ്പർ-ലെയർ' എൻ‌ബി‌എഫ് സിയില്‍പ്പെട്ട ധനകാര്യ സ്ഥാപനവും ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഹോള്‌‍ഡിംഗ് കമ്പനിയുമായ ടാറ്റ സണ്‍സ് അതിന്‍റെ ഓഹരികള്‍ 2025 സെപ്റ്റംബറോടെ ലിസ്റ്റ് ചെയ്യണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശിച്ചു.

'അപ്പർ-ലെയർ' എൻ‌ബി‌എഫ് സിയില്‍പ്പെട്ട എല്ലാ കമ്പനികളും ലിസ്റ്റിംഗ് ഉള്‍പ്പെടെയുള്ള എല്ലാ മാർഗനിർദ്ദേശങ്ങളും നിർബന്ധമായും പാലിച്ചിരിക്കണമെന്ന് റിസർവ് ബാങ്ക് കർശന നിർദ്ദേശം നല്കിയിരിക്കുകയാണ്. അപ്പർ ലെയർ എന്‍ബിഎഫ് സിയില്‍ 15 ധനകാര്യസ്ഥാപനങ്ങളെയാണ് റിസർവ് ബാങ്ക് നോട്ടിഫൈ ചെയ്തിരിക്കുന്നത്. വിജ്ഞാപനം ചെയ്ത് മൂന്ന് വർഷത്തിനുള്ളിൽ ഇവ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്.

മറ്റൊരു ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ കാപിറ്റൽ ഫിനാൻഷ്യൽ സർവീസസിനേയും റിസർവ് ബാങ്ക് 'അപ്പർ-ലെയർ' എൻബിഎഫ്‌സിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ടാറ്റ സൺസുമായി ലയിക്കുന്നതിനാൽ ഇതിന് ലിസ്റ്റിംഗ് ആവശ്യമില്ല.

11 ലക്ഷം കോടി രൂപ മൂല്യമാണ് ടാറ്റ സണ്‍സിന് കണക്കാക്കുന്നത്. ടാറ്റ ഗ്രൂപ്പ് ഹോൾഡിംഗ് കമ്പനി അതിന്റെ 5 ശതമാനം ഓഹരികൾ ഓഫ്‌ലോഡ് ചെയ്ത് പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐ‌പി‌ഒ) വഴി ലിസ്റ്റ് ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, ടാറ്റ സൺസിന്റെ ഐപിഒ വലുപ്പം ഏകദേശം 55,000 കോടി രൂപയോളം വരും. ഇതിനർത്ഥം, ടാറ്റ സൺസ് ഐ‌പി‌ഒ ഇന്ത്യയിലെ ഏറ്റവും വലിയ പബ്ളിക് ഇഷ്യുകളിലൊന്നായിരിക്കുമെന്നാണ്.

ആർബിഐ വിജ്ഞാപനം പാലിക്കാൻ ടാറ്റ സൺസിന് സമയമുണ്ട്, അപ്പർ-ലെയർ ലിസ്റ്റിൽ ഉൾപ്പെടാതിരിക്കാൻ കമ്പനി പുനഃസംഘടന ഉൾപ്പെടെയുള്ള വിവിധ ഓപ്ഷനുകൾ പരിഗണിച്ചേക്കുമെന്ന് അഭിപ്രായമുണ്ട്. വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ അപ്പർ-ലെയർ എൻ‌ബി‌എഫ്‌സികൾ അതിന്റെ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനായി ബോർഡ് അംഗീകരിച്ച റോഡ്‌മാപ്പ് നല്കണമെന്ന് ആർ‌ബി‌ഐ നിർദ്ദേശിച്ചിട്ടുണ്ട്.