10 Oct 2024 3:40 PM GMT
നാഷണൽ ഹെൽത്ത് മിഷനിൽ ജോലി നേടാൻ മികച്ച അവസരം. ആരോഗ്യ കേരളത്തിന് കീഴിൽ നാഷണൽ ഹെൽത്ത് മിഷനിൽ സ്റ്റാഫ് നഴ്സ്, ആയുർവേദ ഡോക്ടർ, പി.ആർ.ഒ, എം.എൽ.എസ്.പി തുടങ്ങി നിരവധി ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ നിശ്ചിത കാലയളവിലേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 15 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. നാല് തസ്തികകളിലുമായി പ്രതീക്ഷിത ഒഴിവുകളാണുള്ളത്. 40 വയസ് വരെയാണ് പ്രായപരിധി.
പ്രതിമാസ ശമ്പളം
സ്റ്റാഫ് നഴ്സ് : 20,500 രൂപ
ആയുർവേദ ഡോക്ടർ: 36,000 രൂപ
പി.ആർ.ഒ: 24,000
എം.എൽ.എസ്.പി: 20,500
യോഗ്യത
സ്റ്റാഫ് നഴ്സ്
ജി.എൻ.എം/ ബി.എസ്.സി നഴ്സിങ്, കേരള നഴ്സിംഗ് രജിസ്ട്രേഷൻ.
ആയുർവേദ ഡോക്ടർ
ബിഎഎംഎസ്, ടി.സി കൗൺസിൽ ഐഎസ്എം രജിസ്ട്രേഷൻ.
പി.ആർ.ഒ
എംബിഎ/ എംഎച്ച്‌എ/ എംപിഎച്ച്/ എംഎസ്‌ഡബ്ള്യു/ ഹോസ്പിറ്റല് മാനേജ്മെന്റിൽ എം.എസ്.സി, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
എം.എൽ.എസ്.പി
ബി.എസ്.സി നഴ്സിംഗ്, രജിസ്ട്രേഷൻ, അല്ലെങ്കിൽ ജി.എൻ.എം ,ഒരു വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ
ഉദ്യോഗാർത്ഥികൾക്ക് കേരള സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ വെബ്സൈറ്റ് മുഖേന അപേക്ഷ നല്കാം. അപേക്ഷിക്കുന്നതിന് മുൻപായി വിജ്ഞാപനം പൂർണമായും വായിച്ച് മനസിലാക്കണം.