26 Aug 2023 8:26 AM
ജയ്പൂർ ജി- 20 യോഗ൦ ഉക്രൈന്‍ യുദ്ധത്തിന്റെ കരിനിഴല്‍, സംയുക്ത പ്രസ്താവന ഇറക്കാൻ കഴിഞ്ഞില്ല
MyFin Desk
Summary
- സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാനായില്ല
- സാമ്പത്തിക വീണ്ടെടുക്കല്‍ അസമത്വങ്ങള്‍ നിറഞ്ഞതെന്ന് ആരോപണം
ജയ്പൂരില്‍ നടന്ന രണ്ടുദിവസത്തെ ജി20 വ്യാപാര, നിക്ഷേപ മന്ത്രിമാരുടെ യോഗം സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാനാകാതെ അവസാനിച്ചു. എന്നാല്‍ ആഗോളതലത്തിലെ പ്രതിസന്ധികള്‍ക്കിടയിലും ആഗോള മൂല്യ ശൃംഖലയുടെ ശേഷി വര്‍ധിപ്പിക്കാന്‍ അംഗങ്ങള്‍ തത്വത്തില്‍ തീരുമാനിച്ചു. ഉക്രൈന്‍ സംഘര്‍ഷത്തിനുശേഷമുണ്ടായിട്ടുള്ള ആഗോളതലത്തിലെ ചേരിതിരിവുകളും പകര്‍ച്ചവ്യാധിക്കുശേഷമുള്ള സമ്പദ്ഘടനകളുമാകാം സംയുക്ത പ്രസ്താവനയില്‍നിന്നും അംഗങ്ങളെ തടഞ്ഞത് എന്ന് കരുതുന്നു.
പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആഗോളതലത്തിലെ സാമ്പത്തിക വീണ്ടെടുക്കല്‍ തുല്യതയുള്ളതല്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. ആഗോള വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും സമീപകാല സാധ്യതകള്‍ അനിശ്ചിതത്വത്തിലാണെന്നും പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു.
'വര്‍ധിച്ചുവരുന്ന വെല്ലുവിളികള്‍ ആഗോള വ്യാപാരത്തിന്റെ പ്രവചനാത്മകതയെയും അതിന്റെ ശേഷിയെയും പ്രതികൂലമായി ബാധിക്കുന്നു. ഇത് ദാരിദ്ര്യവും അസമത്വവും വര്‍ധിപ്പിക്കുന്നതിന് ഇടയാക്കും. കൂടാതെ സുസ്ഥിര വികസന ലക്ഷ്യങ്ങളെയും അതിന്റെ നേട്ടങ്ങളെയും ബാധിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
എന്നിരുന്നാലും, മറ്റ് നിരവധി ജി 20 മീറ്റിംഗുകളെപ്പോലെ, ഉക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശവും ആഗോള സമ്പത് ഘടന , , അതിന്റെ സ്വാധീനവും ചൈനയും റഷ്യയും മറ്റ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കവിഷയമായി. ജിയോപൊളിറ്റിക്കല്‍ പാരാ 32 ഉള്‍പ്പെടുത്തുന്നത് റഷ്യ നിരസിച്ചു.എന്നിരുന്നാലും, ബാക്കിയുള്ളവ റഷ്യ അംഗീകരിച്ചു. അതേസമയം, ജി20യുടെ ഈ യോഗം ജിയോപൊളിറ്റിക്കല്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ശരിയായ ഫോറമല്ലെന്നും ഭൗമരാഷ്ട്രീയവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നും ചൈന വ്യക്തമാക്കി. ചില മേഖലകളില്‍ ഒത്തുതീര്‍പ്പ് ഉണ്ടായെങ്കിലും പൊതുവായി ഒരു സമവായത്തില്‍ എത്തുന്നതില്‍ പരാജയപ്പെട്ടതായി വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
ആഗോള മൂല്യ ശൃംഖലകള്‍ക്കായുള്ള ജി20 ജനറിക് മാപ്പിംഗ് ചട്ടക്കൂട് നേതാക്കള്‍ അംഗീകരിച്ചത് ശ്രദ്ധേയമാണ്. പ്രൊഫഷണല്‍ സേവനങ്ങള്‍ക്കായി മ്യൂച്വല്‍ റെക്കഗ്‌നിഷന്‍ എഗ്രിമെന്റുകളിലെ (എംആര്‍എ) മികവ് സ്വമേധയാ പങ്കുവയ്ക്കുന്നതിനെ ജി20 മന്ത്രിമാര്‍ സ്വാഗതം ചെയ്തു.
mu