7 May 2024 10:20 AM
Summary
- ബുധനാഴ്ച മുതല്‍ റേഷനിംഗ് സംവിധാനം നിലവില്‍ വരും
- ഉഡുപ്പി നഗരത്തിന്റെ ഏക ജലസ്രോതസില്‍ ജലനിരപ്പ് അപകടകരമാം വിധം കുറഞ്ഞു
- ശനിയാഴ്ച മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ ജലവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു
ഉഡുപ്പിയിലും വാട്ടര്‍ റേഷനിംഗ് ആരംഭിക്കുന്നു. മംഗളൂരു കഴിഞ്ഞാല്‍ വാട്ടര്‍ റേഷനിംഗ് ആരംഭിക്കുന്ന കര്‍ണാടക തീരത്തെ രണ്ടാമത്തെ നഗരമായി ഉഡുപ്പി മാറിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബുധനാഴ്ച മുതല്‍ റേഷനിംഗ് സംവിധാനം നിലവില്‍ വരുമെന്നും റിസര്‍വോയറിലെ വെള്ളം മികച്ച നിലയില്‍ എത്തുന്നതുവരെ നിയന്ത്രണം തുടരുമെന്നും ഉഡുപ്പി സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
ഉഡുപ്പി നഗരത്തിന്റെ ഏക ജലസ്രോതസ്സായ ബജെ എന്ന സ്ഥലത്ത് സ്വര്‍ണ നദിക്ക് കുറുകെ നിര്‍മ്മിച്ച അണക്കെട്ടില്‍ ജലനിരപ്പ് 6.30 മീറ്ററില്‍ നിന്ന് 3.25 മീറ്ററായി താഴ്ന്നു.
റിസര്‍വോയര്‍ അതിന്റെ പൂര്‍ണ്ണ നില വീണ്ടെടുക്കുന്നത് വരെ ജലവിതരണം സംബന്ധിച്ച തീരുമാനം ഇടയ്ക്കിടെ അവലോകനം ചെയ്യും. നേത്രാവതി നദിക്ക് കുറുകെ തുമ്പെയില്‍ നിര്‍മിച്ച റിസര്‍വോയറില്‍ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ ജലവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.