image

11 Oct 2023 2:49 PM GMT

News

150 കോടി ഡോളറിനു ആസ്റ്ററിന്റെ ഇന്ത്യൻ ആസ്തിയും , ബിസിനസ്സും നോട്ടമിട്ടു രണ്ടു പി ഇ കൾ

MyFin Desk

Two PEs have eyed Asters Indian assets and business for $1.5 billion
X

Summary

ബിപിഇഎ ഇക്യുടി, ഒന്റാറിയോ ടീച്ചേഴ്‌സ് പെന്‍ഷന്‍ പ്ലാന്‍ ബോര്‍ഡ് (ഒടിപിപി) എന്നിവയാണ് ആസ്റ്ററിനെ നോട്ടമിട്ടിരിക്കുന്ന ഇക്വിറ്റി ഫണ്ടുകൾ


മലയാളി വ്യവസായി ഡാ.ആസാദ് മൂപ്പന് മുഖ്യ ഓഹരിപങ്കാളിത്തമുള്ള ആസ്റ്റർ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഇന്ത്യയിലെ ആസ്തികളും ബിസിനസും രണ്ടു പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകൾ അടക്കം നിക്ഷേപകർ ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

ബിപിഇഎ ഇക്യുടി, ഒന്റാറിയോ ടീച്ചേഴ്‌സ് പെന്‍ഷന്‍ പ്ലാന്‍ ബോര്‍ഡ് (ഒടിപിപി) എന്നിവയാണ് ആസ്റ്ററിനെ നോട്ടമിട്ടിരിക്കുന്ന ഇക്വിറ്റി ഫണ്ടുകൾ എന്ന് ബ്ലൂംബെർഗ് പറയുന്നു..

ഇരു സ്ഥാപനങ്ങളും ആസ്റ്റർ ഗ്രൂപ്പിന്റെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ആശുപത്രി ശൃംഖലയുടെ ബിസിനസുകള്‍ ഏറ്റെടുക്കാന്‍ ആദ്യഘട്ടത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊച്ചി ഉൾപ്പെടെ മിക്ക ഇന്ത്യൻ നഗരങ്ങളിലും ആസ്റ്റർ ഗ്രൂപ്പിന്റെ ആശുപത്രികൾ ഉണ്ട്.

രാജ്യത്തെ ആരോഗ്യ പരിരക്ഷ സേവനങ്ങളുടെ വളര്‍ച്ചാ സധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകരെ സഹായിക്കുന്നതാണ് ഇടപാടെന്നും അഭിപ്രായമുണ്ട്. ആസ്റ്ററിന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുക്കാന്‍ താല്‍പര്യമുള്ള മറ്റ് കമ്പനികള്‍ ബ്ലാക്ക് സ്റ്റോണ്‍ ഇന്‍കോര്‍പ്പറേറ്റഡ്, കെകെആര്‍ ആന്‍ഡ് കമ്പനി എന്നിവയാണ്.

ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളവരെല്ലാം ഒന്നിക്കാനും കമ്പനിയുടെ ബിസിനസുകള്‍ എല്ലാം ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള ഇടപാടുകളിലേക്കും നീങ്ങിയേക്കാമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ആസ്റ്ററിന്റെ ഗള്‍ഫ് ബിസിനസിലെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാണ് ദുബായ് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജര്‍ കാപിറ്റലെന്നുള്ള റിപ്പോര്‍ട്ടുകള്‍ മാര്‍ച്ചില്‍ ബ്ലൂംബെര്‍ഗിന്റേതായി പുറത്തു വന്നിരുന്നു.

ആസ്റ്ററിന്റെ ബിസിനസുകള്‍ മുഴുവന്‍ ഏറ്റെടുക്കാനുള്ള കരാര്‍ 250 കോടി ഡോളറലിധികം മൂല്യമുള്ളതായിരിക്കുമെന്നാണ് അഭിപ്രായം. ഗള്‍ഫിലെ ആസ്തികള്‍ക്ക് 100 കോടി ഡോളറോളം മൂല്യം വരും. ഇന്ത്യയിലെ ബിസിനസിന് 150 കോടി ഡോളറും.

ഈ വര്‍ഷം ആസ്റ്റര്‍ ഓഹരികള്‍ ഏകദേശം 40 ശതമാനത്തോളമാണ് ഉയര്‍ന്നത്. മുംബൈയില്‍ ലിസ്റ്റ ചെയ്ത കമ്പനിയുടെ ഏകദേശ മൂല്യം 190 കോടി ഡോളറാണ്.

, ക്വാളിറ്റി കെയര്‍ ഇന്ത്യ വഴി ആസ്റ്ററിന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുക്കുന്നത് ബ്‌ളാക്ക് സ്‌റ്റോണ്‍ പരിഗണിച്ചേക്കും. കെയര്‍ ഹോസ്പിറ്റല്‍സ് എന്നറിയപ്പെടുന്ന ആശുപത്രി ശൃംഖലയിലെ 72 ശതമാനം ഓഹരികള്‍ വാങ്ങാന്‍ബ്‌ളാക്ക് സ്‌റ്റോണ്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനത്തിന് കഴിഞ്ഞ മാസം കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് അനുമതി ലഭിച്ചിരുന്നു.

ഏറ്റെടുക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടങ്കിലും. ഇടപാടുമായി മുന്നോട്ട് പോകേണ്ട എന്നു തീരുമാനിക്കാനും കമ്പനികള്‍ക്ക് കഴിയും. ചിലപ്പോള്‍ കൂടുതല്‍ കമ്പനികള്‍ ഇടപാടിലേക്ക് വന്നേക്കാമെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ആസ്റ്റര്‍, ബ്ലാക്ക്‌സ്‌റ്റോണ്‍, ബിപിഇക്യുടി, കെകെആര്‍ എന്നിവയുടെ പ്രതിനിധികളൊന്നും ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.

1987 ല് ദുബായില്‍ ഒരൊറ്റ ക്ലിനിക്കുമായാണ് ആസ്റ്ററിന്റെ തുടക്കം. ഇന്ന് ഇന്ത്യയിലും ഗള്‍ഫ് മേഖലയിലുമായി 33 ആശുപത്രികളും നൂറുകണക്കിന് ക്ലിനിക്കുകളും ഫാര്‍മസികളുമുണ്ട്. ഗള്‍ഫിലെ ബിസിനസ്സ് അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ചെയര്‍മാന്‍ ആസാദ് മൂപ്പന്‍ 2021 ല്‍ ബ്ലൂംബെര്‍ഗ് ന്യൂസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കമ്പനി അടുത്തിടെ വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചതില്‍ ഇന്ത്യയില്‍ 2026 ഓടെ 100 ല്‍ അധികം കിടക്കകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ പകുതിയിലധികം ആശുപത്രികളും ഇന്ത്യയിലാണെങ്കിലും ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ വിപണി വരുമാനത്തിന്റെ നാലിലൊന്നെ ഇവ സംഭാവന ചെയ്തിട്ടുള്ളു.