19 Feb 2023 6:30 AM GMT
Summary
- വ്യാപാരക്കമ്മി 20 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 15.24 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.
ഡെല്‍ഹി: ഉത്പാദനം, വ്യാപാരം, നിക്ഷേപങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ചരക്ക് നീക്കം, ഇറക്കുമതി പകരക്കാര്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ദ്വിദിന ചിന്തന്‍ ശിബിരത്തിന് ഇന്ന് തുടക്കം. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, വാണിജ്യ-വ്യവസായ സഹമന്ത്രിമാരായ സോം പ്രകാശ്, അനുപ്രിയ പട്ടേല്‍ എന്നിവര്‍ മന്ത്രാലയ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും.
ആദ്യ ദിനമായ ഇന്ന് വ്യാപാര, നിക്ഷേപ പ്രോത്സാഹന ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക, ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി തന്ത്രം, ഇറക്കുമതി പകരം വയ്ക്കല്‍, നിലവാരമില്ലാത്ത ഇറക്കുമതി കുറയ്ക്കല്‍, പിഎല്‍ഐ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്) വഴി ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രണ്ടാം ദിവസമായ നാളെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) ഇന്നൊവേറ്റ് ഇന്‍ ഇന്ത്യ (സ്റ്റാര്‍ട്ടപ്പുകള്‍, ബൗദ്ധിക സ്വത്തവകാശം), ഭാവിയിലെ ചരക്ക് നീക്ക മേഖല തുടങ്ങിയ വിഷയങ്ങളാകും ചര്‍ച്ച ചെയ്യുക.
വ്യാപാരക്കമ്മി 20 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 15.24 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഇന്ത്യയുടെ കയറ്റുമതി ഏപ്രിലില്‍ 12.7 ശതമാനം ഇടിഞ്ഞ്, തുടര്‍ച്ചയായ മൂാം മാസവും 34.66 ബില്യണ്‍ ഡോളറിലെത്തി. വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2022-2023 ല്‍ ചരക്ക്-സേവന കയറ്റുമതി 14.68 ശതമാനം ഉയര്‍ന്ന് 775.87 ബില്യണ്‍ ഡോളറിലെത്തി.
ചരക്ക് കയറ്റുമതി 6.74 ശതമാനം വര്‍ധിച്ച് 450.43 ബില്യണ്‍ ഡോളറായി അതേസമയം ഇറക്കുമതി 16.47 ശതമാനം ഉയര്‍ന്ന് 714 ബില്യണ്‍ ഡോളറിലെത്തി. 2022-23ല്‍ സേവന കയറ്റുമതി 27.86 ശതമാനം ഉയര്‍ന്ന് 325.44 ബില്യണ്‍ ഡോളറായി. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതി 22.54 ശതമാനം വര്‍ധിച്ച് 180 ബില്യണ്‍ ഡോളറായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
2022-23 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 36.75 ബില്യ ഡോളറായിരുു. 15 ശതമാനം കുറവാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുത്. ഓഹരി നിക്ഷേപങ്ങളായും, പുനര്‍ നിക്ഷേപ വരുമാനങ്ങളായും, മറ്റ് മൂലധനമായും മൊത്തം വിദേശ നിക്ഷേപം 2021-22 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 60.4 ബില്യണ്‍ ഡോളറായിരുന്നിടത്തു നിന്ന് 2022-23 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 55.27 ബില്യ ഡോളറായി കുറഞ്ഞു.