29 March 2025 5:25 PM IST
കൊച്ചിയിൽ ഓട്ടോയിൽ കടത്തിയ രണ്ട് കോടി രൂപ പിടികൂടി. കൊച്ചി വെല്ലിങ്ടൺ ഐലൻഡിന് സമീപമാണ് സംഭവം. മൂന്ന് ബാഗുകളിലായാണ് പണം കണ്ടെത്തിയത്. മറ്റൊരാള്‍ക്ക് കൈമാറാനായി ഒരു വ്യവസായി പണം ഏല്‍പ്പിച്ചതാണെന്നാണ് പിടിയിലായവര്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. പണം കൈമാറുന്നതിനായി കാത്ത് നില്‍ക്കുന്നതിനിടെയാണ് ഇവര്‍ ഹാര്‍ബര്‍ പൊലീസിന്റെ പിടിയിലാകുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.