image

5 April 2024 2:50 PM IST

News

യുപിഐ ഇടപാടുകള്‍ 100 ബില്യനില്‍

MyFin Desk

യുപിഐ ഇടപാടുകള്‍ 100 ബില്യനില്‍
X

Summary

  • 2023-2024 ല്‍ നടന്നത് 131 ബില്യന്‍ യുപിഐ ഇടപാടുകളാണ്
  • 2023-2024 ല്‍ നടന്നത് 199.89 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ്
  • ഇതാദ്യമായാണ് യുപിഐ ഇടപാടുകൾ 100 ബില്യൺ കടന്നത്


യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകള്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ നേട്ടങ്ങള്‍ കൈവരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷവുമായി (2022-23) താരതമ്യം ചെയ്യുമ്പോള്‍ യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ 56 ശതമാനത്തിന്റെയും ഇടപാടുകളുടെ മൂല്യത്തിന്റെ കാര്യത്തില്‍ 43 ശതമാനത്തിന്റെയും വര്‍ധനയാണ് കൈവരിച്ചത്.

2023-2024 ല്‍ നടന്നത് 131 ബില്യന്‍ ഇടപാടുകളാണ്. 2022-2023 ല്‍ നടന്നത് 84 ബില്യന്‍ ഇടപാടുകളായിരുന്നു. ഇതാദ്യമായാണ് യുപിഐ ഇടപാടുകൾ 100 ബില്യൺ കടന്നത്.

2023-24 ല്‍ 131 ബില്യന്‍ ഇടപാടുകളിലൂടെ നടന്നത് 199.89 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ്.

2022-23 ല്‍ 84 ബില്യന്‍ ഇടപാടുകളിലൂടെ നടന്നത് 139.1 ലക്ഷം കോടി രൂപയുടെ ഇടപാടുകളുമാണ്.