20 May 2024 4:25 PM IST
Summary
- ഒടിടി കമ്മ്യൂണിക്കേഷന്‍ ആപ്പ് എന്ന നിലയിലാണ് ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ടെലിഗ്രാം, സിഗ്നല്‍ തുടങ്ങിയവയെ ട്രായ് കണക്കാക്കുന്നത്
- ഫേസ്ബുക്ക്, എക്‌സ് അടക്കമുള്ള കമ്പനികളുടെ സേവനങ്ങള്‍ക്കായി ഒരു റെഗുലേറ്ററി സംവിധാനം രൂപപ്പെടുത്തുന്നതു സംബന്ധിച്ച് ട്രായ് തുറന്ന ചര്‍ച്ചകളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു
- കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലോക്‌സഭ ഒരു ശബ്ദ വോട്ടിംഗിലൂടെ ടെലികമ്മ്യൂണിക്കേഷന്‍ നിയമം പാസാക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നും ഒടിടി സേവനങ്ങളെ ഒഴിവാക്കി
ഫേസ്്ബുക്ക്, വാട്‌സ് ആപ്പ്, എക്‌സ്, ഇന്‍സ്റ്റാഗ്രാം, സിഗ്നല്‍ തുടങ്ങിയ നവമാധ്യമങ്ങളുടെ സേവനങ്ങളെ ഒരു റെഗുലേറ്ററി ഭരണത്തിന് കീഴില്‍ കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ട്.
ടെലികോം സേവനങ്ങളെ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) നിയന്ത്രിക്കുന്നതു പോലെയായിരിക്കും ഈ സേവനങ്ങളെയും നിയന്ത്രിക്കുക.
ഇതിനുവേണ്ടി ശുപാര്‍ശ കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോള്‍ ട്രായ് നടത്തുന്നത്.
ഫേസ്ബുക്ക്, എക്‌സ് അടക്കമുള്ള കമ്പനികളുടെ സേവനങ്ങള്‍ക്കായി ഒരു റെഗുലേറ്ററി സംവിധാനം രൂപപ്പെടുത്തുന്നതു സംബന്ധിച്ച് ട്രായ് തുറന്ന ചര്‍ച്ചകളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലോഹ്തി പറഞ്ഞു.
ഒടിടി കമ്മ്യൂണിക്കേഷന്‍ ആപ്പ് എന്ന നിലയിലാണ് ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ടെലിഗ്രാം, സിഗ്നല്‍ തുടങ്ങിയവയെ ട്രായ് കണക്കാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലോക്‌സഭ ഒരു ശബ്ദ വോട്ടിംഗിലൂടെ ടെലികമ്മ്യൂണിക്കേഷന്‍ നിയമം പാസാക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നും ഒടിടി സേവനങ്ങളെ ഒഴിവാക്കിയിരുന്നു.