image

11 Jan 2025 5:42 AM GMT

News

റഷ്യന്‍ ഊര്‍ജ്ജമേഖല: രണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്കും ഉപരോധം

MyFin Desk

റഷ്യന്‍ ഊര്‍ജ്ജമേഖല: രണ്ട്   ഇന്ത്യന്‍ കമ്പനികള്‍ക്കും ഉപരോധം
X

Summary

  • റഷ്യന്‍ ഊര്‍ജ്ജമേഖലക്കുമേല്‍ യുഎസിന്റെ കനത്ത ഉപരോധം
  • റഷ്യയുടെ ഊര്‍ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 200-ലധികം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നടപടി
  • ഉപരോധങ്ങള്‍ നിലനിര്‍ത്തണോ വേണ്ടയോ എന്നത് ആത്യന്തികമായി ട്രംപ് ഭരണകൂടം തീരുമാനിക്കും


റഷ്യന്‍ ഊര്‍ജ്ജമേഖലക്കുമേല്‍ യുഎസിന്റെ കനത്ത ഉപരോധം. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്കും ഉപരോധം ബാധകമായി. റഷ്യയില്‍നിന്നും എല്‍എന്‍ജി കയറ്റുമതിയില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് പുറത്തുപോകുന്ന ബൈഡന്‍ ഭരണകൂടം ഈ കമ്പനികള്‍ക്കെതിരെ നടപടി പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ കമ്പനികളായ സ്‌കൈഹാര്‍ട്ട് മാനേജ്മെന്റ് സര്‍വീസസ്, എവിഷന്‍ മാനേജ്മെന്റ് സര്‍വീസസ് എന്നിവക്കെതിരെയാണ് നടപടി ഉണ്ടായത്. റഷ്യയുടെ ഊര്‍ജമേഖലയില്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 200-ലധികം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ഉപരോധം പ്രഖ്യാപിക്കപ്പെട്ടു. ഈ നടപടി റഷ്യയുടെ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തെ കൂടുതല്‍ പരിമിതപ്പെടുത്തും. അതുവഴി ഉക്രെയ്‌നെതിരായ യുദ്ധത്തിന് ധനസഹായം നല്‍കാനുള്ള പുടിന്റെ കഴിവിനെ കുറയ്ക്കുകയും ചെയ്യുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കന്‍ പറഞ്ഞു.

പ്രധാന റഷ്യന്‍ എണ്ണ ഉല്‍പ്പാദകരായ ഗാസ്‌പ്രോം നെഫ്റ്റ്, സുര്‍ഗുട്ട്‌നെഫ്‌റ്റെഗാസ്, റഷ്യന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍, ഷാഡോ ഫ്‌ലീറ്റ് വെസലുകള്‍ എന്നിവയുള്‍പ്പെടെ 150-ലധികം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ട്രഷറി വകുപ്പ് ഒരേസമയം ഉപരോധം ഏര്‍പ്പെടുത്തുന്നതായി ബ്ലിങ്കന്‍ പറഞ്ഞു.

'റഷ്യന്‍ ഫെഡറേഷന്റെ ഊര്‍ജ്ജ മേഖലയെ ട്രഷറി തിരിച്ചറിയുന്നു, ഇത് റഷ്യയുടെ മോശം പെരുമാറ്റത്തിന് വരുമാനം ഉണ്ടാക്കുന്നതിനും ഫണ്ട് ചെയ്യുന്നതിനുമുള്ള പുടിന്റെ കഴിവിനെ കൂടുതല്‍ നിയന്ത്രിക്കുന്നു. റഷ്യന്‍ ഫെഡറേഷനിലെ വ്യക്തികള്‍ക്ക് ചില സേവനങ്ങള്‍ നല്‍കുന്നത് നിരോധിക്കുന്ന ഒരു പുതിയ നിബന്ധനയും ട്രഷറി പുറപ്പെടുവിച്ചു,'' അദ്ദേഹം പറഞ്ഞു.

ഉക്രെയ്നിനെതിരായ യുദ്ധത്തിന് സമ്പത്ത് നേടാനുള്ള റഷ്യയുടെ കഴിവ് തടയാന്‍ ജി7 ഉം സമാന ചിന്താഗതിക്കാരായ മറ്റ് പങ്കാളികളും ചേര്‍ന്ന് ലഭ്യമായ എല്ലാ വഴികളും ഉപയോഗിക്കുന്നത് തുടരുകയാണ്. റഷ്യന്‍ ഊര്‍ജ്ജ മേഖലയെ ലക്ഷ്യം വയ്ക്കുന്നതില്‍ യുകെയും യുഎസിനൊപ്പം ചേരുന്നു.

റഷ്യക്കാരുമായി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളെ ശിക്ഷിക്കുന്ന ഉപരോധം റഷ്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് പ്രതിമാസം ബില്യണ്‍ കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ ഉപരോധങ്ങള്‍ നിലനിര്‍ത്തണോ വേണ്ടയോ എന്നത് ആത്യന്തികമായി ട്രംപിന്റെ ഭരണകൂടമായിരിക്കും തീരുമാനിക്കുക.