11 March 2024 9:07 AM GMT
Summary
- ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്നത് ഡല്‍ഹിയില്‍
- മാര്‍ച്ച് 12 ന് വിവിധ റൂട്ടുകളിലായി 10 പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു
- സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകള്‍ 51 ആകും
രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 50 പിന്നിടുന്നു. മാര്‍ച്ച് 12 ന് വിവിധ റൂട്ടുകളിലായി 10 പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകള്‍ 51-ലെത്തും.
12 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ഉദ്ഘാടനം.
ലക്നൗ-ഡെറാഡൂണ്‍
പട്ന-ലക്നൗ
ന്യൂ ജല്‍പായ്ഗുരി-പാറ്റ്ന,
പുരി-വിശാഖപട്ടണം,
കലബുറഗി-ബെംഗളൂരു,
റാഞ്ചി-വാരണാസി,
ഖജുരാഹോ-ഡല്‍ഹി,
അഹമ്മദാബാദ്-മുംബൈ,
സെക്കന്‍ഡരാബാദ്-വിശാഖപട്ടണം,
മൈസൂരു-ചെന്നൈ
തുടങ്ങിയവയാണ് 12ന് വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്ന റൂട്ടുകള്‍.
സര്‍വീസ് നടത്തുന്ന 51 വന്ദേഭാരത് ട്രെയിനുകളില്‍ 10 എണ്ണം ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുന്നവയായിരിക്കും.
ഡെറാഡൂണ്‍-ഡല്‍ഹി
ഭോപ്പാല്‍-ഡല്‍ഹി
അംബ് ആന്‍ഡൗറ-ഡല്‍ഹി
അയോധ്യ-ഡല്‍ഹി
അമൃത്സര്‍-ഡല്‍ഹി
ഖജുരാഹോ-ഡല്‍ഹി
വാരണസി-ഡല്‍ഹി
കത്ര-ഡല്‍ഹി
അജ്മേര്‍-ഡല്‍ഹി
എന്നിവയാണ് ഡല്‍ഹിയുമായി ബന്ധപ്പെട്ട് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകള്‍.