7 Oct 2024 1:05 PM GMT
ഓണത്തോടനുബന്ധിച്ച് തുടങ്ങിയതാണ് തക്കാളി വിലയില്‍ വര്‍ധന. ഓണത്തിന് 25 രൂപയായിരുന്നത് സെപ്റ്റംബര്‍ അവസാനത്തോടെ 60 രൂപ കടന്നു. ഒക്ടോബര്‍ ആദ്യ വാരത്തോടെ ഇത് 100 രൂപയിലേക്കെത്തിയിരിക്കുകയാണ്. ഉത്സവ സീസണ്‍ ആയതിനാല്‍ വില ഇനിയും ഉയരുമെന്നാണ് വിപണി വിലയിരുത്തല്‍.
നാസിക്കില്‍ 20 കിലോ വരുന്ന പെട്ടിക്ക് 1,500-1,600 രൂപയാണ് വില. അമിത മഴയും വൈറസ് ആക്രമണവുമാണ് ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചത്. മഹാരാഷ്ട്ര അടക്കമുള്ള പ്രധാന ഉല്‍പ്പാദന സംസ്ഥാനങ്ങളെല്ലാം വിള നാശ ഭീഷണി നേരിടുകയാണ്. തക്കാളിക്ക് ഗണ്യമായി വില ഇടിഞ്ഞ സമയങ്ങളില്‍ പല കർഷകരും ഇതില്‍ നിന്ന് പിന്മാറിയിരുന്നു. ഇതും ഉല്‍പാദനം കുറയാന്‍ കാരണമായി. ഈ വര്‍ഷം ജൂണിലും തക്കാളി വില 100 രേഖപ്പെടുത്തിയിരുന്നു.