19 Aug 2023 9:26 AM
Summary
- ഓണ്‍ലൈന്‍ ജ്വല്ലറി സ്‌റ്റോര്‍ ആയിട്ടായിരുന്നു കാരറ്റ്‌ലൈന്റെ തുടക്കം.
- ഓഹരി പങ്കാളിത്തം 71.09 ശതമാനത്തില്‍നിന്ന് 98.28 ശതമാനമായി ഉയരും
ടാറ്റ ഗ്രൂപ്പിലെ ടൈറ്റന്‍ കമ്പനി, കാരറ്റ്‌ലെയിന്‍ ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ 27.18 ശതമാനം ഓഹരികള്‍ 4621 കോടി രൂപയ്ക്കു വാങ്ങുന്നതിന് കമ്പനി ഉടമകളുമായി കരാര്‍ വച്ചു. ഇതോടെ കമ്പനിയില്‍ ടൈറ്റന്റെ ഓഹരി പങ്കാളിത്തം ഇപ്പോഴത്തെ 71.09 ശതമാനത്തില്‍നിന്ന് 98.28 ശതമാനമായി ഉയരും. ഒക്ടോബര്‍ 31-ഓടെ ഇടപാടു പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലിസ്റ്റ് ചെയ്തിട്ടില്ലാത്ത കാരറ്റ്‌ലെയിന്‍ ആഭരണം നിര്‍മിച്ചു വില്‍ക്കുന്ന കമ്പനിയാണ്. ടൈറ്റന്റെ ഉപകമ്പനിയായി പ്രവര്‍ത്തിക്കുന്ന കാരറ്റ്‌ലെയിനിന്റെ മൂല്യം 17000 കോടി രൂപയോളമാണ്. 2022-23-ല്‍ കമ്പനി 2177 കോടി രൂപ വിറ്റുവരവു നേടിയിരുന്നു.
ചെന്നൈ കേന്ദ്രമായുള്ള കാരറ്റ്‌ലെയിന്റെ സ്ഥാപകന്‍ മിഥുന്‍ സചേതി ആണ്. 2008-ല്‍ ഓണ്‍ലൈന്‍ ജ്വല്ലറി സ്‌റ്റോര്‍ ആയിട്ടായിരുന്നു കാരറ്റ്‌ലെയിനിന്റെ തുടക്കം.
ടൈറ്റന്റെ ഓഹരി വില ഓഗസ്റ്റ് 18-ന് 3050.45 രൂപയിലാണ് ക്ലോസ് ചെയ്തിട്ടുള്ളത്. തലേദിവസത്തേക്കാള്‍ 21.3 രൂപ കുറവാണിത്. അമ്പത്തിരണ്ട് ആഴ്ചയിലെ കൂടിയ വില 3210 രൂപയും കുറഞ്ഞ വില 2269.6 രൂപയുമാണ്.