19 March 2024 12:41 PM IST
നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ ഈ ഫീച്ചർ ; സ്വിച്ച് ഓഫ് ചെയ്താലും ഫോൺ കണ്ടെത്താനുള്ള ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ
MyFin Desk
Summary
- സ്വിച്ച് ഓഫ് ചെയ്താലും/ ആയാലും ഫോണ്‍ കണ്ടെത്താനുള്ള ഫീച്ചർ ഗൂഗിള്‍ അവതരിപ്പിക്കാൻ പോകുന്നതായി കഴിഞ്ഞ വർഷം മുതല്‍ വാർത്തകള്‍ പ്രചരിക്കുന്നുണ്ട്
- ആപ്പിളിൻ്റെ ഫൈൻഡ് മൈ നെറ്റ്‌വർക്കിന് സമാനമായിട്ടാകും ആൻഡ്രോയിഡ് ഫോണുകളിലെ ഈ ഫീച്ചർ പ്രവർത്തിക്കുക
- ഇൻ്റർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിട്ടില്ലെങ്കില്‍പ്പോലും ഉപയോക്താക്കള്‍ക്ക് അവരുടെ നഷ്‌ടമായ ഡിവൈസുകള്‍ കണ്ടെത്താൻ സാധിക്കും
സ്മാർട്ട്ഫോണ്‍ ഉടമകളെ സംബന്ധിച്ചിടത്തോളം ഫോണ്‍ നഷ്ടപ്പെടുക എന്നത് ചിന്തിക്കാൻ കൂടി ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ അങ്ങനെ ഫോണ്‍ നഷ്ടപ്പെട്ടാൻ എന്തുചെയ്യാൻ കഴിയും. ആളുകളുടെ ഈ അവസ്ഥ മനസിലാക്കിയ ഗൂഗിള്‍ സ്മാർട്ട്ഫോണുകള്‍ ഉടമകള്‍ക്ക് സന്തോഷം പകരുന്ന ഒരു വാർത്ത ഉടൻ പ്രഖ്യാപിക്കും.ഗൂഗിളിന്റെ ഈ വർഷത്തെ ഇവന്റ് മേയ് 14ന് നടക്കാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗൂഗിള്‍ ഈ ഇവന്റിന്റെ തീയതി സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പിന്നാലെ ഗൂഗിള്‍ ഈ ഇവന്റില്‍ അവതരിപ്പിക്കാൻ പോകുന്നത് എന്തൊക്കെയാണ് എന്നതിന്റെ ചർച്ചകളും ചൂടുപിടിച്ചിരുന്നു. ഇക്കൂട്ടത്തിലാണ് നഷ്ടപ്പെട്ട ഫോണ്‍ കണ്ടുപിടിക്കാനുള്ള ഫീച്ചറും കടന്നുവന്നിരിക്കുന്നത്.നടക്കാൻ പോകുന്ന ഗൂഗിള്‍ ഇവന്റില്‍ ആൻഡ്രോയിഡ് 15 ഒഎസിന്റെ ലോഞ്ചും പ്രതീക്ഷിക്കുന്നുണ്ട്. ഒരുപാട് പുതിയ ഫീച്ചറുകള്‍ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലേക്ക് അവതരിപ്പിക്കാൻ കഴിയും വിധത്തിലാണ് ഗൂഗിള്‍ ആൻഡ്രോയിഡ് 15 ഒഎസ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. അതില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് ഫോണ്‍ ഓഫ് ആക്കിയാലും അതിന്റെ ലൊക്കേഷൻ കണ്ടെത്തുന്ന വിധത്തിലുള്ള പുതിയ ഫീച്ചർ ആണ്.സ്വിച്ച് ഓഫ് ചെയ്താലും/ ആയാലും ഫോണ്‍ കണ്ടെത്താനുള്ള ഫീച്ചർ ഗൂഗിള്‍ അവതരിപ്പിക്കാൻ പോകുന്നതായി കഴിഞ്ഞ വർഷം മുതല്‍ വാർത്തകള്‍ പ്രചരിക്കുന്നുണ്ട്. എങ്കിലും ആൻഡ്രോയിഡിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത് ആൻഡ്രോയിഡ് 15 ല്‍ തീർച്ചയായും ഓഫ്‌ലൈൻ ഡിവൈസ് ട്രാക്കിംഗ് ഗൂഗിള്‍ അവതരിപ്പിച്ചേക്കും എന്നാണ്.ആപ്പിളിൻ്റെ ഫൈൻഡ് മൈ നെറ്റ്‌വർക്കിന് സമാനമായിട്ടാകും ആൻഡ്രോയിഡ് ഫോണുകളിലെ ഈ ഫീച്ചർ പ്രവർത്തിക്കുക. ഇൻ്റർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിട്ടില്ലെങ്കില്‍പ്പോലും ഉപയോക്താക്കള്‍ക്ക് അവരുടെ നഷ്‌ടമായ ഡിവൈസുകള്‍ കണ്ടെത്താൻ സാധിക്കും എന്നതാണ് വരാൻ പോകുന്ന ഫീച്ചറിന്റെ പ്രത്യേകത. ബ്ലൂടൂത്ത് ബീക്കണ്‍ സിഗ്നലിംഗ് നിലനിർത്തുന്നതിലൂടെ ഫോണിന്റെ സ്ഥാനം കണ്ടെത്തി ഉടമയെ അറിയിക്കുംവിധമാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.അതേസമയം ഫൈൻഡ് മൈ ഡിവൈസ് നെറ്റ്വർക്ക് ഓഫ്ലൈൻ ഡിവൈസുകളും തേർഡ് പാർട്ടി ട്രാക്കറുകളും ഉപയോഗിച്ച് വിപുലീകരിക്കാനുള്ള ഗൂഗിളിന്റെ 2023ലെ ഗൂഗിള്‍ IO ഇവന്റിലെ പ്രഖ്യാപനം ഇതുവരെ യാഥാർഥ്യമായിട്ടില്ല. ക്രോസ്-പ്ലാറ്റ്ഫോം ഡിവൈസ് ട്രാക്കിംഗിനായുള്ള സ്പെസിഫിക്കേഷനുകള്‍ അന്തിമമാക്കാൻ ആപ്പിളിനായി ഗൂഗിള്‍ കാത്തിരിക്കുന്നതാണ് ഇത് നടപ്പിലാക്കുന്നതിലെ കാലതാമസത്തിന് കാരണം എന്നാണ് പറയപ്പെടുന്നത്.നിലവില്‍, ഫൈൻഡ് മൈ ഡിവൈസ് ഫീച്ചറിന് നെറ്റ്‌വർക്ക് ഇൻറർനെറ്റിലേക്ക് കണക്റ്റുചെയ്‌തിരിക്കുന്ന ആൻഡ്രോയിഡ്, വെയർ OS ഉപകരണങ്ങളുടെ പവർ-ഓണ്‍ ട്രാക്കിംഗ് സാധ്യമാണ്. എന്നിരുന്നാലും, ഓഫ്‌ലൈൻ ഡിവൈസുകളുടെ ട്രാക്കിംഗ് കൂട്ടിച്ചേർക്കുന്നത് ഈ ഫീച്ചറിന്റെ പ്രാധാന്യവും ഉപയോഗവും ഗണ്യമായി വർദ്ധിപ്പിക്കും. ഇൻ്റർനെറ്റിലേക്ക് കണക്റ്റുചെയ്യാത്ത സാഹചര്യങ്ങളില്‍പ്പോലും ഉപയോക്താക്കള്‍ക്ക് അവരുടെ ഡിവൈസുകള്‍ കണ്ടെത്താൻ ഇത് സഹായിക്കും.