image

3 Oct 2024 6:07 AM GMT

News

ചൂടപ്പം പോലെ വിറ്റഴിഞ്ഞ് ഓണം ബമ്പര്‍: വിൽപ്പന 58 ലക്ഷത്തിലേക്ക്

MyFin Desk

onam bumper sold like hotcakes
X

കേരള സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ടിക്കറ്റ് റെക്കോര്‍ഡ് വില്‍പ്പനയിലേക്ക്. നറുക്കെടുപ്പിന് ആറ് ദിവസം ബാക്കിനില്‍ക്കെ നിലവില്‍ അച്ചടിച്ച 70 ലക്ഷം ടിക്കറ്റുകളില്‍ വില്‍പ്പന 58 ലക്ഷത്തിലേക്ക് കടന്നിരിക്കുകയാണ്.

ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. സബ് ഓഫീസുകളിലേതുൾപ്പെടെ 10,55,980 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 7,40,830 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 7,03,310 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.

500 രൂപയാണ് ടിക്കറ്റ് നിരക്ക്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ്. ഇതുകൂടാതെ മൂന്നാം സമ്മാനം ഓരോ പരമ്പരയിലും 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. ഒക്ടോബര്‍ 9 ന് രണ്ടര മണിക്കാണ് നറുക്കെടുപ്പ്.