image

5 Oct 2024 7:35 AM GMT

News

ബമ്പർ ഭാഗ്യം ആർക്കൊപ്പം ? തിരുവോണം ബമ്പർ വിൽപ്പന 63 ലക്ഷത്തിലേക്ക്

MyFin Desk

onam bumper sold like hotcakes
X

സംസ്ഥാന ഭാ​ഗ്യക്കുറിയുടെ തിരുവോണം ബമ്പർ വിൽപ്പന 63 ലക്ഷത്തിലേക്ക്. നിലവില്‍ അച്ചടിച്ച 70 ലക്ഷം ടിക്കറ്റുകളില്‍ ഏഴുലക്ഷത്തോളം ടിക്കറ്റുകൾ മാത്രമാണ് ഇനി വിപണിയിലുള്ളത്. നറുക്കെടുപ്പിന് നാലു നാൾ മാത്രം അവശേഷിക്കെ ഇതു മുഴുവൻ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് ഭാ​ഗ്യക്കുറി വകുപ്പ്.

ജില്ലാ അടിസ്ഥാനത്തിൽ പാലക്കാടാണ് വിൽപ്പനയിൽ മുന്നിൽ. സബ് ഓഫീസുകളിലേതുൾപ്പെടെ 1176990 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 824140 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 768160 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇനി ആകെ ഒരു ലക്ഷം ടിക്കറ്റിൽ താഴെ മാത്രമേ വിറ്റഴിക്കപ്പെടാനുള്ളു. കൊല്ലം ജില്ലയിൽ 23,000 ടിക്കറ്റുകളും പത്തനംതിട്ടയിൽ 12,000 ടിക്കറ്റുകൾ മാത്രമേ ഇനി വിപണിയിലുള്ളു. കോട്ടയത്ത് 23,000 ടിക്കറ്റുകളും ആലപ്പുഴയിൽ 15000 ടിക്കറ്റുകളുമാണ് അവശേഷിക്കുന്നത്.

500 രൂപയാണ് ടിക്കറ്റ് നിരക്ക്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ്. ഇതുകൂടാതെ മൂന്നാം സമ്മാനം ഓരോ പരമ്പരയിലും 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. ഒക്ടോബര്‍ 9 ന് രണ്ടര മണിക്കാണ് നറുക്കെടുപ്പ്.